ന്യൂഡൽഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണുമായുള്ള കേസിൽ ഒടുവിൽ സുപ്രീംകോ ടതി നിർദേശം അനുസരിച്ച് റിലയൻസ് കമ്യൂണിക്കേഷൻ. എറിക്സണിന് നൽകാനുള്ള 458.77 കോടി രൂപ അടച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഇൗ തുക അടച്ചില്ലെങ്കിൽ റിലയൻസ് ചെയർമാൻ അനിൽ അംബാനി മൂന്നു മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിനെ ‘ബോധപൂർവമുള്ള കൃത്യവിലോപം’ എന്നു വിശേഷിപ്പിച്ച് അനിൽ അംബാനി കുറ്റക്കാരനെന്ന് പറഞ്ഞ കോടതി എറിക്സണിനുള്ള കുടിശ്ശിക നാലാഴ്ചക്കകം നൽകണമെന്നും നിർദേശിച്ചു.
കേസിൽ നേരേത്തയുള്ള വ്യവസ്ഥകൾ പാലിക്കാതിരുന്ന അനിൽ അംബാനി ഗത്യന്തരമില്ലാതെ തുകയടച്ച് വഴങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.