ന്യൂഡൽഹി: വാഹന മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നുവെന്ന സൂചനകൾ നൽകി തുടർച്ചയായ എട്ടാം മാസത്തിലും ഉൽപാദനം വെട്ടിക്കുറച്ച് മാരുതി. സെപ്റ്റംബർ മാസത്തിൽ 17.48 ശതമാനത്തിൻെറ കുറവാണ് കാറുകളുടെ ഉൽപാദനത്തിൽ മാരുതി വരുത്തിയത്. കഴിഞ്ഞ മാസത്തിൽ ഉൽപാദനം 33 ശതമാനം മാരുതി വെട്ടിച്ചുരുക്കിയിരുന്നു.
അഭ്യന്തര വിപണിയിൽ കാറുകളുടെ ഡിമാൻഡ് കുറഞ്ഞതോടെയാണ് മാരുതി ഉൽപാദനം വെട്ടിചുരുക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ1,60,219 യൂണിറ്റുകൾ നിർമിച്ച മാരുതി ഈ വർഷം 1,32,199 യൂണിറ്റുകളാണ് ഉൽപാദിപ്പിച്ചത്.
ആൾട്ടോ, ന്യൂ വാഗണർ, സെലിറിയോ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലോനോ, ഡിസയർ തുടങ്ങിയ മോഡലുകളുടെ ഉൽപാദനം 14.91 ശതമാനമാണ് വെട്ടിച്ചുരുക്കിയത്. വിറ്റാര ബ്രസ, എർട്ടിഗ, എസ്-ക്രോസ് എന്നിവയുടെ നിർമ്മാണം 17.05 ശതമാനവും കുറച്ചിരുന്നു. 2350 സിയാസിൻെറ യൂണിറ്റുകൾ മാത്രമാണ് മാരുതി സെപ്റ്റംബറിൽ നിർമിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ 4,739 സിയാസ് യൂണിറ്റുകൾ മാരുതി നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.