ശമ്പളമില്ലാത്തതാണ് പതഞ്ജലി വിടാൻ കാരണം - മുൻ സി.ഇ.ഒ

ന്യൂഡൽഹി: യോഗ ഗുരു ബാബാ രാംദേവിന്‍റെ സ്ഥാപനമായ പതഞ്ജലിയിൽ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുൻ സി.ഇ.ഒ എസ്.കെ പാത്ര രംഗത്ത്. സ്ഥാപനത്തിൽ സൗജന്യമായി സേവനം ചെയ്യണമെന്ന് രാംദേവ് പറഞ്ഞതിനാലാണ് സി.ഇ.ഒ സ്ഥാനം രാജിവെച്ചതെന്ന് എസ്.കെ പാത്ര പറഞ്ഞു. 

പതഞ്ജലി സ്ഥാപനങ്ങളുടെ സി.ഇ.ഒ, പ്രസിഡന്‍റ് പദവികൾ വഹിക്കുന്നതിന് സ്ഥാപനം വേതനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സൗജന്യം സേവനം ചെയ്യണമെന്ന് രാംദേവ് ആവശ്യപ്പെട്ടു. ഇതാണ് കമ്പനി വിടാൻ കാരണമെന്നും പാത്ര വ്യക്തമാക്കി. 

എനിക്കൊരു കുടുംബമുണ്ട്. അതിനാൽ പണം ആവശ്യമാണ്. എന്‍റെ കുടുംബത്തിന് വേണ്ടിയാണ് പണം ഉണ്ടാക്കുന്നത്. ഇക്കാര്യത്തിൽ ബന്ധുക്കളും എന്‍റെ നിലപാടിനൊപ്പമാണ്. വേതന വിഷയത്തിൽ അവരുടെ വാക്കുകളെയും പ്രവർത്തികളെയും എതിർക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. അല്ലെങ്കിൽ അത് എനിക്ക് പ്രതികൂലമായി മാറും -എസ്.കെ പാത്ര പറഞ്ഞു. 

2011-2014 കാലയളവിൽ രാംദേവിന്‍റെ സ്ഥാപനങ്ങളായ പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്‍റെ സി.ഇ.ഒയും പതഞ്ജലി ഫുഡ് പാർക്കിന്‍റെ പ്രസിഡന്‍റും ആയിരുന്നു എസ്.കെ പാത്ര. പാത്രയുടെ നേതൃത്വത്തിൽ പതഞ്ജലിയുടെ വിറ്റുവരവ് 317 കോടിയിൽ നിന്ന് 2500 കോടിയിലേക്ക് കുതിച്ച് കയറിയിരുന്നു.


 

Tags:    
News Summary - Baba Ramdev Ask Free Seva; I am Left patanjali - Ex CEO S.K. Patra -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.