മലപ്പുറം: ജില്ല ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾക്ക് തടസ്സം സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥകൾ. കേരള കോഒാപറേറ്റിവ് െസാസൈറ്റീസ് ആക്ട് 1969ലെ 74 എ വകുപ്പാണ് ലയനനടപടികൾ വൈകാൻ കാരണം. ഇൗ വകുപ്പ് പ്രകാരം ലയനത്തിന് റിസർവ് ബാങ്കിെൻറ മുൻകൂർ അനുവാദം വാങ്ങണം. ലയനത്തിന് തത്ത്വത്തിൽ അംഗീകാരം തേടി 2017 ആഗസ്റ്റ് 31ന് ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നു.
വിഷയം പഠിക്കാൻ ആർ.ബി.െഎ നബാർഡിെന ചുമതലപ്പെടുത്തി. മൂന്ന് നിബന്ധനകളാണ് നബാർഡ് മുന്നോട്ടുെവച്ചത്. ജില്ല ബാങ്കുകളുടെ ബാലൻസ് ഷീറ്റ് ക്ലിയർ ചെയ്യണം. നിഷ്ക്രിയാസ്തി അഞ്ച് ശതമാനത്തിൽ കൂടാൻ പാടില്ല. സോഫ്റ്റ്വെയറുകൾ ഏകീകൃതവും കുറ്റമറ്റതുമാക്കണം. തുടർന്ന്, ഇത് പാലിക്കാൻ സർക്കാർ നടപടി തുടങ്ങി. സോഫ്റ്റ്വെയർ നവീകരണത്തിന് തയാറാക്കിയത് 100 കോടിയുടെ പദ്ധതിയാണ്. ബാലൻസ് ഷീറ്റ് ക്ലിയറാക്കുന്ന പ്രവർത്തനം 90 ശതമാനത്തോളം പൂർത്തിയായി. നിഷ്ക്രിയാസ്തി കുറക്കാൻ ബാങ്കുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു.
ലയനത്തിന് തടസ്സമായ സഹകരണ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാനും നീക്കം തുടങ്ങി. ലയനത്തിന് ജനറൽബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന് നിയമത്തിലെ 14ാം വകുപ്പിലുണ്ട്. ഇതൊഴിവാക്കും. ആർ.ബി.െഎയുടെ അനുമതി വേണമെന്ന 74 എ വകുപ്പും ഭേദഗതി ചെയ്തേക്കും. ഇതിനുള്ള കരട് നിയമവകുപ്പ് തയാറാക്കി. ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ജില്ല ബാങ്ക് ലയനത്തിന് തടസ്സം നീങ്ങും. അതേസമയം, സംസ്ഥാന സഹകരണ ബാങ്കിനും ജില്ല ബാങ്കിനും ആർ.ബി.െഎ ലൈസൻസുള്ളതിനാൽ ലയനത്തിന് പുതിയ ലൈസൻസ് ആവശ്യമില്ലെന്ന് വിവരാവകാശ മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ അനുമതി ഇല്ലാത്തതിനാൽ ബാങ്ക് ലയനത്തിന് അംഗീകാരം തേടിയുള്ള ചീഫ് സെക്രട്ടറിയുടെ അപേക്ഷയുടെ പകർപ്പ് വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്ന് ആർ.ബി.െഎ അറിയിച്ചു. ജില്ല ബാങ്കുകൾ ലയിപ്പിക്കുന്നതിനെതിരായ 18 ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതിലുണ്ടാവുന്ന തീർപ്പ് ബാങ്ക് ലയനകാര്യത്തിൽ നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.