തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട് ഒമ്പതു ബാങ്ക് യൂനിയനുകളുടെ സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കിെൻറ ആദ്യദിനം സംസ്ഥാനത്ത് പൂർണം. ഇടപാട് നടക്കാെത ബാങ്കിങ് മേഖല പൂർണമായും സ്തംഭിച്ചു. 21 പൊതുമേഖലാ ബാങ്കുകളിലെയും 12 സ്വകാര്യ മേഖലാ ബാങ്കുകളിലെയും ജീവനക്കാരാണ് പണിമുടക്കുന്നത്. ഏഴ് വിദേശ ബാങ്ക് ജീവനക്കാരും പണിമുടക്കി.
സംസ്ഥാനത്ത് 5200ലേറെ ശാഖകളിലും ഒാഫിസുകളിലുമായി 30,000 ജീവനക്കാരും ഓഫിസർമാരുമാണ് പണിമുടക്കുന്നത്. ന്യൂജൻ ബാങ്ക് ജീവനക്കാരും പണിമുടക്കിന് പിന്തുണയറിയിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാവിലെ ആറിനാണ് അവസാനിക്കുക.
സഹകരണ ബാങ്കുകളും ഗ്രാമീണ്‍ ബാങ്കുകളും പണിമുടക്കുന്നില്ല. ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ചൊവ്വാഴ്ച വൈകീേട്ടാടെ എല്ലാ ബാങ്ക് ബ്രാഞ്ചുകളും എ.ടി.എമ്മുകളിൽ പണം നിറച്ചിരുന്നു. എന്നാൽ, വലിയ തുക ഒന്നായി പിൻവലിച്ചതോടെ ഉച്ചേയാടെ മിക്ക എ.ടി.എമ്മും കാലിയായി. എന്നാൽ, നെറ്റ് ബാങ്കിങ്, യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലൂടെയുള്ള ഇടപാടുകൾക്ക് സമരം തടസ്സമായില്ല. എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഐ.എം.പി.എസ് എന്നീ സംവിധാനങ്ങളിലൂടെയും പണമിടപാട് നടന്നു. മാസാവസാനമായതിനാല്‍ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.