ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ ബാങ്ക് സ്വകാര്യവൽക്കരണമെന്ന ആശയം വീണ്ടും സജീവമാവുന്നു. ബാങ്കുകളുടെ കിട്ടാകടം വർധിക്കുന്നതിെൻറ പശ്ചാത്തലത്തിൽ ഇത് ഫലപ്രദമായി നേരിടാൻ സ്വകാര്യവൽക്കരണമാണ് പോംവഴിയെന്ന വാദമാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധവും ശക്തമാവുകയാണ്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നതിനെതിരെ വിവിധ ബാങ്ക് സംഘടനകൾ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തയച്ചു.
രാജ്യത്ത് ആഴത്തിൽ പടർന്നുകിടക്കുന്ന ബാങ്കിങ് സംവിധാനത്തെയാകെ തകർന്ന തീരുമാനമാവും സ്വകാര്യവൽക്കരമെന്നാണ് വിവിധ സംഘടനകൾ പറയുന്നത്. അതുകൊണ്ട് സ്വകാര്യവൽക്കരണ നീക്കത്തിൽ സർക്കാർ പിൻമാറണമെന്നാണ് ഇവരുടെ ആവശ്യം.
അതേ സമയം, ബാങ്കുകളിൽ നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് ആർ.ബി.െഎയും കാരണമാണെന്ന വാദവും ഉയരുന്നുണ്ട്. കിട്ടാകടം ഉൾപ്പടെയുള്ള പ്രശ്നങ്ങളുണ്ടാേമ്പാൾ ബാങ്കുകൾക്ക് മാർഗനിർദേശം നൽകേണ്ടത് ആർ.ബി.െഎ ആണെന്ന് കേന്ദ്രബാങ്കിെൻറ മുൻ ഡെപ്യൂട്ടി ഗവർണർ എസ്.എസ് മുന്ദ്ര ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.