തൃശൂർ: രാജ്യം വെള്ളിയാഴ്ച ബാങ്ക് ദേശസാത്കരണ സുവർണ ജൂബിലി ദിനം ആചരിക്കുേമ്പാൾ പൊതുമേഖല ബാങ്കുകളുടെ നിലനിൽപ്പ് ‘കൃത്രിമമായി സൃഷ്ടിക്കപ്പെട്ട’ പ്രതിസന്ധിയ ിൽ. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ കിട്ടാക്കടക്കെണിയിൽപെട്ട് ലയനവും സ്വകാര്യവത് കരണ ഭീഷണിയും നേരിടുേമ്പാൾ ലാഭം നേടിയിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായാ ണ് കണക്കുകൾ.
2013-‘14 മുതൽ 2017-‘18 വരെയുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ 7,17,586 കോടി രൂപ പ്രവർത്തനം ലാഭം നേടിയപ്പോൾ ഇതിൽനിന്ന് കിട്ടാക്കടം വഴിയുണ്ടായ നഷ്ടം നികത്താനായി മാറ്റേണ്ടി വന്നത് 7,57,778 കോടി രൂപയാണ്. അതായത്, വൻകിട കുത്തകകൾ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനാൽ ഉണ്ടായ കിട്ടാക്കടം. ‘നിഷ്ക്രിയ ആസ്തി’ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ കടത്തിെൻറ നഷ്ടം നികത്താൻ ലാഭത്തിന് പുറമെ ആസ്തിയിൽനിന്ന് പോലും വക മാറ്റേണ്ടി വന്നു.
2013-‘14ൽ പൊതുമേഖല ബാങ്കുകൾ 1,27,653 കോടി രൂപ പ്രവർത്തന ലാഭം നേടിയതിൽ കിട്ടാക്കടത്തിനായി മാറ്റിയത് 90,634 കോടിയാണ്. ആ വർഷത്തെ ബാങ്കുകളുടെ അറ്റാദായം 37,019 കോടിയാണ്. 2014-‘15ൽ 1,38,440 കോടിയാണ് പ്രവർത്തന ലാഭം. എന്നാൽ ലാഭത്തിെൻറ 72.88 ശതമാനം വരുന്ന തുകയായ 1,00,900 കോടി രൂപ കിട്ടാക്കടത്തിലേക്ക് മാറ്റി. ആ വർഷം അറ്റാദായം 37,540 കോടിയായിരുന്നു. 2015-‘16 മുതലാണ് അറ്റാദായം നഷ്ടത്തിലേക്ക് വഴി മാറിയത്. 1,36, 926 കോടി രൂപ ലാഭമുണ്ടാക്കിയിട്ടും ബാങ്കുകൾ 17,992 കോടി രൂപ നഷ്ടം വരുത്തി.
പ്രവർത്തന ലാഭത്തിെൻറ 113.13 ശതമാനം; 1,54,918 കോടി രൂപയാണ് കിട്ടാക്കടത്തിനായി മാറ്റിയത്. 2016-‘17ൽ നഷ്ടം 11,388 കോടിയായിരുന്നു. അതേവർഷം 1,58,982 കോടി പ്രവർത്തന ലാഭം നേടിയെങ്കിലും 107.16 ശതമാനം വരുന്ന 1,70,370 കോടിയാണ് കിട്ടാക്കടം നികത്താൻ ഉപയോഗിച്ചത്. 2017-‘18 നഷ്ടം 85,371 കോടിയിലേക്ക് കുതിച്ചുയർന്നു. ആ വർഷം പ്രവർത്തന ലാഭം 1,55,585 കോടി നേടിയെങ്കിലും അതിെൻറ 154.87 ശതമാനം വരുന്ന 2,40,956 കോടി രൂപ കിട്ടാക്കടത്തിലേക്ക് നീക്കിവെച്ചു. സുപ്രീം കോടതി പറഞ്ഞിട്ടും കിട്ടാക്കടം വരുത്തിയവരുടെ പേരുവിവരം വെളിപ്പെടുത്താൻ റിസർവ് ബാങ്ക് ഇനിയും തയാറാകുന്നതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.