ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും മുൻ ആർ.ബി. ഐ ഗവർണർ രഘുറാം രാജനുമാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. യു.പി.എ ഭരണകാലത്താണ് ഇന്ത്യയിൽ കിട്ടാകടം വർധിച്ചതെന്നും അവർ പറഞ്ഞു.
മൻമോഹെൻറയും രഘുറാം രാജെൻറയും ഭരണകാലത്താണ് ഇന്ത്യയിലെ ബാങ്കുകൾ ഏറ്റവും മോശം അവസ്ഥയിൽ എത്തിയത്. എന്നാൽ, ഇത് ആരും അറിഞ്ഞിരുന്നില്ലെന്നും നിർമല പറഞ്ഞു. കൊളംബിയ യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിനിടെയായിരുന്നു ധനമന്ത്രിയുടെ പരാമർശം.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിർമലക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. നിർമാണ, ധന മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ് നില നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.