ഡിജിറ്റൽ ഇടപാടുകൾക്കായി പുറത്തിറക്കിയ ഭീം ആപ്പും വിജയിച്ചില്ല. ഡിജിറ്റൽ ഇടപാടുകൾക്ക് സൗജന്യം ഏർപ്പെടുത്തിയെങ്കിലും എ.ടി.എം ഇടപാടുകളുടെ തിക്താനുഭവം ഒാർമയുള്ളതിനാൽ ജനം ആ വഴിക്ക് തിരിഞ്ഞില്ല. 59.7 ലക്ഷം ഇൻറർനെറ്റ് ഉപഭോക്താക്കളാണ് കേരളത്തിലുള്ളത്. രാജ്യത്തെ ഇൻറർനെറ്റ് ഉപഭോക്താക്കളിൽ 5.29 ശതമാനമാണിത്. ഇന്ത്യയിലെ ഇൻറർനെറ്റ് വ്യാപനം 27 ശതമാനം മാത്രമാണ്. 91.2 കോടി ജനങ്ങൾക്കും ഇൻറർനെറ്റ് കണക്ഷനില്ലാത്ത സാഹചര്യത്തിൽ ഡിജിറ്റൽ ഇടപാടുകൾക്ക് പൊതുജന സ്വീകാര്യത ലഭിക്കാത്തത് സ്വാഭാവികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.