ജി.എസ്​.ടി: ആനൂകുല്യങ്ങൾക്ക്​ ജനങ്ങൾക്ക്​ നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന്​ ഹഷഎമുഖ്​ ആദിയ

ന്യൂഡൽഹി: ജി.എസ്​.ടി നിരക്കുകളിൽ മാറ്റം വരുത്തിയതിന്​​ ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങൾ ജനങ്ങൾക്ക്​ നൽകിയില്ലെങ്കിൽ വൻകിട കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന്​ ധനകാര്യസെക്രട്ടറി ഹഷ്​മുഖ്​ ആദിയ. ചില ഉൽപന്നങ്ങളുടെ നികുതി ജി.എസ്​.ടി കൗൺസിൽ കുറച്ചിട്ടുണ്ട്​. ഇതി​​െൻറ ആനുകുല്യം ജനങ്ങൾക്ക്​ നൽകാൻ കമ്പനികൾ തയാറാവണം. ഇത്​ നൽകുന്നുണ്ടോയെന്നത്​ സംബന്ധിച്ച്​ കൃത്യമായ പരിശോധനകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട്​ പിൻവലിക്കൽ സമ്പദ്​വ്യവസ്ഥയെ ശുദ്ധീകരിച്ചു. തീരുമാനം മൂലം ജനങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണമെല്ലാം ബാങ്കിങ്​ സംവിധാനത്തി​​െൻറ ഭാഗമായി. ഇപ്പോൾ ഇത്​ വായ്​പ നൽകുന്നതിനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജി.എസ്​.ടി കൗൺസിലി​​െൻറ അവസാന യോഗത്തിൽ 178 ഉൽപന്നങ്ങളുടെ നികുതി കുറക്കാൻ തീരുമാനിച്ചിരുന്നു. 28 ശതമാനത്തിൽ നിന്ന്​ 18 ശതമാനമായാണ്​ നികുതി കുറച്ചത്​. ഇതിന്​ പിന്നാലെയാണ്​ കമ്പനികൾക്കെതിരെ പ്രസ്​താവനയുമായി ആദിയ രംഗത്തെത്തിയത്​.

Tags:    
News Summary - Big companies will be caught if they don't pass on GST benefit to customers: Hasmukh Adhia-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.