ന്യൂഡൽഹി: ബാങ്കുകളിൽ പണം തിരിച്ചെത്തിയതിനാൽ കള്ളപ്പണം പൂർണമായി ഇല്ലാതായെന്ന് പറയാനാവില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് നിരോധനം ഭാവിയിൽ സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നും നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ് രംഗത്ത് ഉണർച്ചയുണ്ടാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.
നോട്ട് നിരോധനത്തിെൻറ ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ലെന്നാണ് ധനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവരാണ് ഇപ്പോൾ നോട്ട് നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തീരുമാനത്തിന് ശേഷം ആദായ നികുതി നൽകുന്നവരുടെ എണ്ണം വർധിച്ചുവെന്നുമായിരുന്നു ജെയ്റ്റ്ലിയുടെ വിശദീകരണം.
നോട്ട് നിരോധനത്തിന് ശേഷം ഭൂരിപക്ഷം 1000 രൂപ നോട്ടുകൾ തിരിച്ചെത്തിയ വിവരം ആർ.ബി.െഎ ബുധനാഴ്ച ഒൗദ്യോഗികമായി പുറത്ത് വിട്ടിരുന്നു. 99 ശതമാനം 1000 നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആർ.ബി.െഎ അറിയിച്ചത്. ഇതിന് പിന്നാലെ പ്രതിപക്ഷം കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.