ദുബൈ: യു.എ.ഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിക്ക ാൻ യു.എ.ഇ സെൻട്രൽ ബാങ്ക് മറ്റ് ബാങ്കുകൾക്ക് നിർദേശം നൽകി. ഷെട്ടിക്ക് ഉടമസ്ഥതാവ കാശമുള്ള സ്ഥാപനങ്ങളുടെയും മാനേജർമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും അദ് ദേഹത്തിെൻറ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നിർദേശം.
എൻ.എം.സി ഹെൽത്ത് കെയർ ഗ്രൂപ്, യു.എ.ഇ എക്സ്േചഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപെടുത്തിയതിന് പിന്നാലെയാണ് മരവിപ്പിക്കൽ നടപടി. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി കോടികളുടെ കടബാധ്യതയുടെ അടിസ്ഥാനത്തിലാണ് നടപടി.
അബൂദബി കമേഴ്സ്യൽ ബാങ്ക് (96.3 കോടി ഡോളർ), ദുബൈ ഇസ്ലാമിക് ബാങ്ക് (54.1 കോടി േഡാളർ), അബൂദബി ഇസ്ലാമിക് ബാങ്ക് (32.5 കോടി േഡാളർ), സ്റ്റാൻഡേർഡ് ചാർേട്ടർഡ് ബാങ്ക് (25 കോടി േഡാളർ), ബാർെക്ലയ്സ് ബാങ്ക് (14.6 കോടി േഡാളർ) എന്നിങ്ങനെയാണ് വിവിധ ബാങ്കുകളിലെ കടബാധ്യത. ഇതിന് പുറമെ 80ഒാളം സ്ഥാപനങ്ങൾക്ക് പണം നൽകാനുമുണ്ട്. കർണാടക ഉഡുപ്പി സ്വദേശിയായ ഷെട്ടി ഇപ്പോൾ ഇന്ത്യയിലാണുള്ളത്.
വിമാന സർവിസ് പുനരാരംഭിച്ചാൽ യു.എ.ഇയിലേക്ക് മടങ്ങുമെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്േചഞ്ചിലെ എൻ.എം.സിയുടെ വ്യാപാരം സസ്പെൻഡ് ചെയ്തിരിക്കുകയാണ്. തുടർന്ന് എൻ.എം.സി ഹെൽത്ത് കെയർ ചെയർമാൻ സ്ഥാനം ഷെട്ടി രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.