ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ അടുത്ത പൊതു ബജറ്റ് ജനകീയമാവില്ലെന്ന് സൂചന. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായ റാതിൻ റോയിയാണ് ഇതുസംബന്ധിച്ച അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്ന ജനകീയ ബജറ്റായിരിക്കില്ല മോദി സർക്കാർ ഇനി അവതരിപ്പിക്കുക. ഉത്തരവാദിത്ത ബോധത്തോടെയുള്ളതാവും വരാനിരിക്കുന്ന ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷമായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ പൂർത്തീകരിക്കാനുള്ള നടപടികളാവും ബജറ്റിൽ ഉണ്ടാവുക . ഏഴ് ശതമാനം വളർച്ച നിരക്ക് കൈവരിക്കാൻ സമ്പദ്വ്യവസ്ഥക്ക് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടപ്പിച്ചു. ഇന്ത്യയുടെ അടുത്ത പത്ത് വർഷത്തേക്കുള്ള സാമ്പത്തിക നയങ്ങളെ സംബന്ധിച്ച് സർക്കാറിന് വ്യക്തമായ ധാരണയുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റോയി ചൂണ്ടിക്കാട്ടി.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസർക്കാറിെൻറ ബജറ്റ് ജനപ്രിയമാവുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായി യാഥർഥ്യ ബോധത്തോടെയുള്ള ബജറ്റായിരിക്കും അവതരിക്കുകയെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.