ന്യൂഡൽഹി: കുറഞ്ഞനികുതിയും അമിത ധനവിനിയോഗവും മൂലം 2017-18 വർഷം ധനകമ്മി ഉയരുമെന്ന് അമേരിക്കൻ റേറ്റിങ് ഏജൻസിയായ ‘മൂഡീസ്’.എന്നാൽ, കേന്ദ്രസർക്കാർ സ്വീകരിച്ച വിവിധ നടപടികൾ കാരണം വരും വർഷങ്ങളിൽ ധനകമ്മി കുറയാൻ സാധ്യതയുണ്ടെന്നും ‘മൂഡീസ്’ വ്യക്തമാക്കുന്നു.
നികുതിവല വിപുലീകരിച്ചതും ധനവിനിയോഗത്തിെൻറ കാര്യക്ഷമത വർധിപ്പിച്ചതുമാണ് ധനകമ്മി കുറയാൻ ഇടയാക്കുന്നതെന്ന് മൂഡീസ് ഇൻവെസ്േറ്റഴ്സ് സർവിസ് വൈസ് പ്രസിഡൻറ് വില്യം ഫോസ്റ്റർ പറഞ്ഞു. 13 വർഷത്തിനുശേഷം ഇന്ത്യയുടെ റേറ്റിങ് കഴിഞ്ഞദിവസം മൂഡീസ് ഉയർത്തിയിരുന്നു.
സാമ്പത്തികരംഗത്തെ പരിഷ്കാരം ഇന്ത്യയുടെ ഉയർന്ന വളർച്ചക്ക് വഴിയൊരുക്കുമെന്ന് ഫോസ്റ്റർ കൂട്ടിച്ചേർത്തു. ഹ്രസ്വകാലഘട്ടത്തിൽ സർക്കാറിെൻറ കടബാധ്യത ക്രമാനുഗതമായി കുറയാനും ഇടയാക്കും. ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന-ധനബാധ്യതഅനുപാതം 68.6 ശതമാനമാണെന്നും 2023ൽ ഇത് 60 ശതമാനമാക്കി കുറക്കണമെന്നും കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
ഇൗ സാമ്പത്തികവർഷം കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പോലെ ധനകമ്മി 6.5 ശതമാനമായിരിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് വില്യം ഫോസ്റ്റർ അഭിപ്രായപ്പെട്ടു. ബജറ്റിൽ പ്രതീക്ഷിച്ചതിെനക്കാൾ സർക്കാറിെൻറ വരുമാനം കുറയുന്നതും ചെലവുകൂടിയതുമാണ് ഇതിന് കാരണം. 2017-18ലെ ബജറ്റിൽ ധനകമ്മി 3.2 ശതമാനമായി കുറക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വരുന്ന സാമ്പത്തികവർഷം മാത്രമേ ഇത് മൂന്നുശതമാനമായി കുറയൂ. ധനകമ്മി കുറക്കാൻ ചരക്കുസേവനനികുതിയിലൂടെയും പൊതു മേഖലസ്ഥാപനങ്ങളുടെ ഒാഹരികൾ വിറ്റഴിച്ചും കൂടുതൽ ധനസമാഹരണത്തിനാണ് കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നത്.
ഇൗ സാമ്പത്തികവർഷത്തിെൻറ പകുതിയായപ്പോൾതന്നെ ധനകമ്മി ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ആഭ്യന്തരഉൽപാദനം 7.1 ശതമാനമായിരുെന്നങ്കിൽ ഇൗ വർഷം അത് 6.7 ശതമാനം മാത്രമായിരിക്കും. ചരക്കുസേവന നികുതിയും നോട്ട് നിരോധനവുമാണ് വളർച്ചക്ക് താൽക്കാലിക തിരിച്ചടിയായതെന്നാണ് മൂഡീസിെൻറ വിലയിരുത്തൽ. എന്നാൽ, ഇൗ തടസ്സങ്ങളെല്ലാം ഒഴിവായി 2018-19ൽ ആഭ്യന്തരഉൽപാദനം 7.5 ശതമാനമാകുമെന്നും മൂഡീസ് പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.