ന്യൂഡൽഹി: രണ്ടാം എൻ.ഡി.എ സർക്കാറിെൻറ അവസാന പാർലമെൻറ് സമ്മേളനം ഇന്ന് തുടങ്ങും. അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ മോദി സർക്കാറിെൻറ അവസാന ബജറ്റ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വെള്ളിയാഴ്ച അവതരിപ്പിക്കും. പാർലമെൻറ് സമ്മേളനത്തിെൻറ മുന്നോടിയായി സ്പീക്കർ സുമിത്ര മഹാജൻ ബുധനാഴ്ച വൈകീട്ട് സർവകക്ഷി യോഗം വിളിച്ചു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെൻറിെൻറ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യാഴാഴ്ച അഭിസംബോധന ചെയ്യും. കഴിഞ്ഞ സമ്മേളനത്തിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാതിരുന്ന മുത്തലാഖ് ബില്ലും പൗരത്വ ബില്ലും ഇൗ സമ്മേളനത്തിലും പാസാക്കാനുള്ള ശ്രമം സർക്കാർ നടത്തും. പ്രവാസി വോട്ടിനുള്ള നിയമനിർമാണവും സർക്കാർ അജണ്ടയിലുണ്ട്. അതേസമയം, അവസാന സമ്മേളനമായതിനാൽ റഫാലും കർഷക പ്രശ്നങ്ങളും തൊട്ട് വിവിധ സംസ്ഥാന വിഷയങ്ങൾ വരെ ഉയർത്തി പ്രതിപക്ഷ പ്രതിഷേധം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.