കട്ടപ്പന: ഏലം വില മുമ്പത്തെ സർവകാല റെക്കോഡായ 1938 പിന്നിട്ട് 2227 രൂപയിലെത്തി. വണ്ടൻമേട് മാസ് ഏജൻസിയുടെ പുറ്റടി സ്പൈസസ് പാർക്കിൽ ശനിയാഴ്ച നടന്ന ഇ-ലേലത്തിലാണ് ഏലക്ക വിപണിയുടെ ചരിത്രത്തിലെ എറ്റവും ഉയർന്ന വിലയായ കിലോക്ക് 2227 രൂപ ലഭിച്ചത്. ലേലത്തിൽ പതിഞ്ഞ 1,50,328 കിലോ ഏലക്കയിൽ മുഴുവനും വിറ്റുപോയി. കൂടിയ വില 2227 രൂപയും ശരാശരി 1323.66 രൂപയും കർഷകർക്ക് ലഭിച്ചു.
ഗുണനിലവാരത്തിലും നിറത്തിലും വലുപ്പത്തിലും മുന്നിൽനിന്ന ഏലക്കക്കാണ് 2227 രൂപ ലഭിച്ചത്. (ഏലക്കയുടെ വലുപ്പം, പച്ചനിറം, കായ്ക്കുള്ളിലെ അരിയുടെ എണ്ണം, ഓയിലിെൻറ അംശം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വില കണക്കാക്കുന്നത്.)കട്ടപ്പനയിലെ പ്രാദേശിക കമ്പോളത്തിലും ഒരു മാസത്തിനിടെ ഏലത്തിെൻറ ശരാശരി വിലയിൽ 300 മുതൽ 600 രൂപയുടെ വരെ വർധനയുണ്ട്. ളും ഏജൻറുമാരും വിപണിയിൽ മത്സരിക്കാൻ തുടങ്ങിയതും വില ഉയരാൻ കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.