ന്യൂഡൽഹി: പണരഹിത സമ്പദ്വ്യവസ്ഥയെന്ന ആശയം സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്ന് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനിസ്. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗ്രാമീൺ ബാങ്കിെൻറ സ്ഥാപകനും 2006ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമാണ് മുഹമ്മദ് യൂനിസ്.
പണരഹിത സമ്പദ്വ്യവസ്ഥയെന്നത് മികച്ച ആശയമാണ്. നോട്ട് പിൻവലിക്കൽ തീരുമാനം മൂലം ഗ്രാമീണ മേഖലയിലെ കൂടുതൽ ആളുകൾ ബാങ്കിങ് സംവിധാനത്തിലേക്ക് വരുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. നടപടി മൂലം കള്ളപണത്തെ ഇല്ലാതാക്കാൻ സാധിക്കുമെന്നും മുഹമ്മദ് യൂനിസ് കൂട്ടിച്ചേർത്തു.
ചെറുകിട വായ്പകൾ ബാങ്കും ഇടപാടുകാരും തമ്മിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും വനിതകൾ ഉൾപ്പടെയുള്ളവർക്ക് ഇത്തരം വായ്പകൾ നൽകുന്നത് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. 1976ൽ ബംഗ്ളാദേശിൽ സ്ഥാപിക്കപ്പെട്ട ഗ്രാമീൺ ബാങ്ക് പ്രധാനമായും നൽകിയിരുന്നത് ചെറുകിട വായ്പകളായിരുന്നു. ഇതിൽ ഭൂരിപക്ഷം വായ്പകളും ഇടപാടുകാർ തിരിച്ചടച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.