കാണാം ആവശ്യത്തിന്​ കാശുകൊടുത്ത്

ഇതുവരെ ടി.വി ചാനലുകൾ കണ്ടിരുന്നത് മറ്റാരുടെയോ താൽപര്യപ്രകാരമായിരുന്നു. കേബ്​ൾ-ഡി.ടി.എച്ച് സേവനദാതാക്കൾ സ്വ ന്തം ഇഷ്​ടത്തിന് അനുസരിച്ച് നൽകുന്ന ചാനലുകൾ മാറ്റിമാറ്റി കാണുകയായിരുന്നു ഏവരും. സ്വീകരണമുറിയിലെ കാഴ്ചശീലം മ ാറ്റാൻ ഒരുമാസം സമയമുണ്ട്. ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നിർദേശമനുസരിച്ച് സൗജന്യ (ഫ്രീ ടു എയർ) ചാനലുകളുടെ യും പേ (വിലയുള്ള) ചാനലുകളുടെയും പട്ടികയില്‍നിന്ന് ജനുവരി 31 വരെ ഇഷ്​ടചാനലുകള്‍ ഒാരോ വീട്ടുകാർക്കും തെരഞ്ഞെടുക ്കാം. ഏതാണെന്ന് സേവനദാതാക്കളുടെ കസ്​റ്റമര്‍ കെയര്‍ സ​െൻററുകളില്‍ വിളിച്ചുപറഞ്ഞാൽ മതി. ഫെബ്രുവരി ഒന്നിന് പുതി യ വരിസംഖ്യ നിരക്ക് പ്രാബല്യത്തിലാകും.

ആശങ്ക മാറുന്നില്ല
80 ശതമാനം പരസ്യവരുമാനവും 20 ശതമാനം വരിസംഖ് യയുമാണ് പേ ചാനലുകളുടെ വരുമാനം. വരിസംഖ്യപോലെ ടി.ആർ.പി റേറ്റിങ്ങും നിർണായകം. അതിനാൽ, ആശങ്കയിലാണ് ബ്രോഡ്​കാസ്​റ്റ ർമാർ. അതിനിടെ സോഷ്യൽമീഡിയ വഴി ബഹിഷ്​കരണപ്രചാരണങ്ങളും കൊഴുക്കുന്നുണ്ട്. 2017 മാർച്ചിൽ ഡിജിറ്റൽ അഡ്രസബ്​ൾ നിയമ ത്തിലൂടെയാണ് കേബ്​ൾ ടി.വി ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയത്. നിയമയുദ്ധങ്ങൾക്കൊടുവിലാണ് പുതിയ താരിഫ് നടപ്പാക്കാ ൻ സുപ്രീംകോടതി ട്രായിക്ക് അനുമതി നൽകിയത്. ഒാരോരുത്തരുടെയും താൽപര്യങ്ങൾക്കനുസരിച്ച് ചാനൽ തിരഞ്ഞെടുക്കൽ ബുദ ്ധിമുട്ടാണ്. അതിനാലാണ് ട്രായ് ജനുവരി 31 വരെ സമയമനുവദിച്ചത്. കഴിഞ്ഞവർഷം ജൂലൈ മൂന്നിന് പുതിയ സമ്പ്രദായത്തിലേക്ക് മാറാൻ ഡിസംബർ 28 വരെ സമയം നൽകിയിരുന്നു. അതാണ് നീട്ടിയത്.

ചാനലുകൾ
66,000 കോടി രൂപയുടെ വരുമാനമാണ് ചാനൽ സംപ്രേഷണ മേഖലയിൽ. ആകെ 873 ചാനലുകളാണുള്ളത്. ഇതിൽ 541 എണ്ണം സൗജന്യമാണ്. 332 എണ്ണമാണ് പേ ചാനലുകൾ. മലയാളത്തിൽ ആകെ 33 ചാനലുകളാണുള്ളത്. ഇതിൽ 14 എണ്ണം പേ ചാനലുകളാണ്.

ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്‌.ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ എച്ച്‌.ഡി, സൂര്യ മൂവീസ്, സൂര്യ മ്യൂസിക്, സൂര്യ കോമഡി, കൊച്ചു ടി.വി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്‌.ഡി, രാജ്‌ന്യൂസ് എന്നിവയാണ് ഇവ.

ട്രായി നിർദേശങ്ങൾ
ചാനൽ ഉടമകളും ഡി.ടി.എച്ച് സേവനദാതാക്കളും വ്യത്യസ്ത വിലയീടാക്കുന്നത് അവസാനിപ്പിക്കുന്നതിനാണ് ട്രായിയുടെ പുതിയ ചട്ടങ്ങൾ. കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ ചാനലുകൾ എന്ന നിലയായിരുന്നു ഇതുവരെ. രണ്ട് എസ്.ഡി ചാനലുകൾക്ക് തുല്യമാണ് ഒരു എച്ച്.ഡി ചാനൽ. അടിസ്ഥാന പ്ലാനിൽ 100 എസ്.ഡി ചാനലുകളോ 50 എച്ച്.ഡി ചാനലുകളോ തിരഞ്ഞെടുക്കാം. അടിസ്ഥാന പ്ലാനിനൊപ്പം പേ ചാനലുകളുണ്ടെങ്കിൽ അധിക തുക നൽകേണ്ടിവരും. പേ ചാനലുകളുടെ വില ഡി.ടി.എച്ച് സേവന ദാതാക്കൾക്ക് നിശ്ചയിക്കാം.

എന്നാൽ, ചാനലുകളുടെ കൂടിയ നിരക്ക് തീരുമാനിക്കാനുള്ള അധികാരം ബ്രോഡ്​കാസ്​റ്റിങ് കമ്പനികൾക്കാണ്. 100 ചാനലുള്ള അടിസ്ഥാന പാക്കേജിന് പുറമേ 25 ചാനലുകൾ ഉൾക്കൊള്ളുന്ന ബൊക്കെകൾ ലഭ്യമാക്കണം. വില എസ്.ഡി ചാനലുകൾക്ക് 20 രൂപയിലും എച്ച്.ഡി ചാനലുകൾക്ക് 40 രൂപയിലും താഴെ.

ബ്രോഡ്​കാസ്​റ്റിങ് കമ്പനികൾ ചാനലുകൾക്കും പാക്കേജുകൾക്കും നിശ്ചിത തുക തീരുമാനിക്കണം. ഇതനുസരിച്ച് ഒാരോ ചാനലിനും പ്രത്യേക തുക നിശ്ചയിക്കണം. ഒപ്പം ഡി.ടി.എച്ച് സേവനദാതാക്കൾക്ക് നൽകുന്ന ചാനൽ പാക്കേജുകൾക്കും വിലയിടണം.

എല്ലാ ഡി.ടി.എച്ച് /കേബ്​ൾ സേവന ദാതാക്കൾക്കും ഒരേ വിലയാകണം. വിലക്കിഴിവുകൾ പാടില്ലെന്നും നിബന്ധനയുണ്ട്. ചാനലുകൾ കേബ്​ൾ, ഡി.ടി.എച്ച് നെറ്റ്‌വർക്കുകളിൽ ഉൾപ്പെടുത്താനുള്ള കാരേജ് ഫീസും പുതിയ ചട്ടപ്രകാരം കുറയും.

കൂടുമോ, കുറയുമോ?
ഒരു കുടുംബം സാധാരണ 50 ചാനലുകളാണ് പതിവായി കാണുന്നതെന്നാണ് ട്രായ് വിലയിരുത്തൽ. 100 ചാനലുള്ള അടിസ്ഥാന പാക്കേജിന് 130 രൂപയാണെന്ന് പറയുമെങ്കിലും 18 ശതമാനം ജി.എസ്.ടിയും കൂടി ചേര്‍ത്ത് 154 രൂപയാകും. ഇതില്‍ 26 ചാനലുകള്‍ ദൂരദർശ​​െൻറയാണ്. സൗജന്യ പട്ടികയിലുള്ള ബാക്കി 74 ചാനലുകള്‍ തെരഞ്ഞെടുക്കാം. അഞ്ചുവീതം ഭക്തി, വിനോദ, വിജ്ഞാന, സിനിമ, സംഗീത, സ്പോർട്​സ്​ ചാനലുകളും കുട്ടികളുടെ ചാനലുകളും ഉണ്ടാകണം. ഇനി ഇവയിൽപെടാത്തവയാണ് നിങ്ങളുടെ പ്രിയ ചാനലുകൾ എങ്കിൽ അവക്ക് പണം നൽകണം. ഇത്തരം പേ ചാനലുകളിൽ ഒരു രൂപയിൽ താഴെയുള്ളവ മുതൽ 19 രൂപ വരെയുള്ളവയുണ്ട്. വിലവിവരപ്പട്ടികക്ക് ട്രായിയുടെ വെബ്‌സൈറ്റിലോ അതത് ചാനലിലോ നോക്കിയാൽമതി.

ഉപയോഗിക്കുന്നതിനു മാത്രം പണം നൽകുന്നതിനാൽ കാശ് കുറയുമെന്നാണ് പറച്ചിൽ. 100 എണ്ണത്തിൽ ഒതുങ്ങിയാൽ കുഴപ്പമില്ല. പേ ചാനലുകൾ വാങ്ങിയാൽ മാസ വരിസംഖ്യ കൂടും. വില കൂടിയ പേ ചാനലുകൾ ആവശ്യമുള്ള സമയത്തുമാത്രം തെരഞ്ഞെടുക്കാം. ലോകകപ്പ്, ഒളിമ്പിക്​സ്​, ഐ.പി.എൽ എന്നിവയും ഇഷ്​ടമുള്ള സിനിമയും ഉള്ള ദിവസങ്ങളിൽ മാത്രം അതത് ചാനലുകൾ എടുക്കാം.
മലയാള ചാനലുകൾക്ക് 10 പൈസ മുതല്‍ 19 രൂപ വരെയാണ് വില. എസ്​.ഡി ചാനലുകളില്‍ ഏറ്റവും അധികം വാടക ഏഷ്യാനെറ്റിനാണ്- 19 രൂപ.

എച്ച്​.ഡിയിൽ ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, സൂര്യ ടി.വി എന്നിവക്ക് 19 രൂപയാണ്. എല്ലാ ന്യൂസ് ചാനലുകള്‍ക്കും പുറമേ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ്, സൂര്യ ടി.വി, സൂര്യ മൂവീസ്, സൂര്യ കോമഡി, സൂര്യ മ്യൂസിക്, കൊച്ചു ടി.വി എന്നിവ വേണമെങ്കിൽ 77 രൂപ അധികം നൽകണം.

അതായത്, 130 രൂപയുടെ കൂടെ 77 രൂപ കൂടി കൂട്ടിയാല്‍ 207 രൂപ. സ്‌പോര്‍ട്‌സ് ചാനലുകളും ഇംഗ്ലീഷ് സിനിമ ചാനലുകളും ഡിസ്‌കവറി, നാഷനല്‍ ജിയോഗ്രഫിക് തുടങ്ങിയ ചാനലുകളും കൂടിയായാൽ 300 രൂപയെങ്കിലും നൽകണം.

ചാനലുകളും നിരക്കും

  1. ഏഷ്യാനെറ്റ്- 19
  2. ഏഷ്യാനെറ്റ് എച്ച്​.ഡി- 19
  3. ഏഷ്യാനെറ്റ് മൂവീസ്- 15
  4. ഏഷ്യാനെറ്റ് പ്ലസ്- 5
  5. സൂര്യ ടി.വി എച്ച്​.ഡി- 19
  6. സൂര്യ ടി.വി- 12
  7. സൂര്യ മൂവീസ്- 11
  8. കൊച്ചു ടി.വി- 5
  9. സൂര്യ മ്യൂസിക്- 4
  10. സൂര്യ കോമഡി- 4
  11. മഴവില്‍ മനോരമ എച്ച്​.ഡി- 19
  12. സീ കേരളം- 10 പൈസ
  13. ന്യൂസ് 18 കേരളം- 50 പൈസ
  14. അനിമൽ പ്ലാനറ്റ്, നാഷനൽ ജിയോഗ്രഫിക്- രണ്ട് രൂപ
  15. ഡിസ്കവറി- 4 രൂപ
  16. ഡിസ്കവറി എച്ച്​.ഡി വേൾഡ് -6
  17. അനിമൽ പ്ലാനറ്റ് എച്ച്​.ഡി വേൾഡ്- 3
  18. സോണി ഇ.എസ്​.പി.എൻ-5
  19. സോണി ഇ.എസ്​.പി.എൻ എച്ച്​.ഡി- 7
  20. സെറ്റ് എച്ച്​.ഡി- 19
  21. സോണി സിക്സ്-15
  22. സിക്സ് എച്ച്​.ഡി-19
  23. മാക്സ് എച്ച്​.ഡി- 17
  24. സി.എൻ.എൻ -50 പൈസ
  25. ബി.ബി.സി എസ്ഡി-1
  26. മൂവീസ് നൗ എച്ച്.ഡി -15
  27. ടൈംസ് നൗ എച്ച്.ഡി -7
  28. കാർട്ടൂൺ​െനറ്റ്​വർക്- 4.25
  29. കാർട്ടൂൺ​െനറ്റ്​വർക് എച്ച്​.ഡി പ്ലസ്- 10
  30. പോഗോ-4.25
  31. എച്ച്ബി.ഒ-10
  32. എച്ച്ബി.ഒ എച്ച്.ഡി -15
  33. സ്​റ്റാർ മൂവീസ് സെലക്​ട്​ എച്ച്​.ഡി -10
  34. സ്​റ്റാർ സ്പോർട്​സ്​ സെലക്​ട്​ 1- 10
  35. സ്​റ്റാർ വേൾഡ് എച്ച്​.ഡി- 10
  36. സ്​റ്റാർ പ്ലസ് എച്ച്​.ഡി-19.

Tags:    
News Summary - Channel Subscription - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.