ന്യൂഡൽഹി: ചൊവ്വാഴ്ചക്കകം 453 കോടി നൽകിയില്ലെങ്കിൽ റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിക്ക് ജയിൽ. സ് വിഡീഷ് ടെലികോം കമ്പനിക്ക് 453 കോടി നൽകണമെന്ന് നാഷണൽ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ കഴിഞ്ഞ ദിവസം ഉത്തര വിട്ടിരുന്നു. ഇത് നൽകിയില്ലെങ്കിലാണ് ജയിലിൽ പോകേണ്ടി വരിക.
അതേസമയം, എസ്.ബി.ഐ ഉൾപ്പടെയുള്ള ബാങ്കുകളോട് ടാക്സ് റീഫണ്ട് ഇനത്തിൽ 260 കോടി റിലയൻസിന് നൽകാൻ നിർദേശിക്കാനാവില്ലെന്നും കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ വ്യക്തമാക്കി. ഇതും റിലയൻസിന് കനത്ത തിരിച്ചടിയാണ്.
ഇക്കാര്യം ആവശ്യപ്പെട്ട് റിലയൻസിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. ടാക്സ് റീഫണ്ട് നേരിട്ട് സ്വീഡിഷ് ടെലികോം കമ്പനിക്ക് കൈമാറണമെന്നാണ് അനിൽ അംബാനിയുടെ ആവശ്യം. എന്നാൽ, ഇക്കാര്യം ട്രിബ്യൂണൽ നിരസിച്ചു. സ്വീഡിഷ് കമ്പനിക്ക് നൽകാനുള്ള 571 കോടിയിൽ 118 കോടി റിലയൻസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.