സാൻ ഫ്രാൻസിസ്കോ: ആഗോള പാനീയ നിർമാണ വിതരണ കമ്പനിയായ കൊക്കകോള സമൂഹ മാധ്യമങ്ങളിൽനിന്ന് പരസ്യം പിൻവലിക്കുന്നു. 30 ദിവസത്തേക്ക് പരസ്യം നൽകില്ലെന്ന് കമ്പനി വ്യക്തമാക്കി. വംശീയ ഉള്ളടക്കങ്ങളിൽ പുലർത്തുന്ന നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം.
സമൂഹ മാധ്യമങ്ങളിലെ വംശീയതക്കെതിരെ ഒരു കൂട്ടം കമ്പനികൾ പരസ്യങ്ങൾ നിർത്തിവെക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്ത് വംശീയതക്കും സമൂഹ മാധ്യമങ്ങളിൽ വർഗീയതക്കും സ്ഥാനമില്ലെന്ന് കൊക്കകോള സി.ഇ.ഒ ജെയിംസ് ക്വിൻസി വാർത്തക്കുറിപ്പിൽ അറിയിച്ചു. വിദ്വേഷപരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുേമ്പാൾ കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അേദ്ദഹം പറഞ്ഞു. പരസ്യ നയങ്ങൾ വിലയിരുത്തി പുനരവലോകനം വേണമോയെന്ന കാര്യം ചിന്തിക്കും. എന്നാൽ ഔദ്യോഗിക ബഹിഷ്കരണത്തിൽ പങ്കുചേരുന്നില്ലെന്നും താൽകാലികമായി പരസ്യം നിർത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
'സ്റ്റോപ്പ് ഹേറ്റ് ഫോർ പ്രോഫിറ്റ്' ഹാഷ്ടാഗ് കാമ്പയിനിലൂടെ ഫേസ്ബുക്കിന് പരസ്യം നൽകുന്നത് നിർത്താൻ നാഷനൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെൻറ് ഓഫ് കളേർഡ് പീപ്പിൾ ആവശ്യപ്പെട്ടിരുന്നു. സാമൂഹമാധ്യമങ്ങളിൽ വിദ്വേഷം, വർഗീയത, അക്രമം തുടങ്ങിയവക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. വെറൈസൺ, ലെൻഡിങ് ക്ലബ്, ദി നോർത്ത് ഫെയ്സ്, യൂണിലിവർ തുടങ്ങി 90 ലധികം കമ്പനികൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിൽ പരസ്യം നൽകുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.