മുംബൈ: ഐ.ടി ഭീമനായ കോഗ്നിസെൻറ് ഒക്ടോബർ അവസാനത്തോടെ തൊഴിലാളികളെ വെട്ടിക്കുറക്കുന്നു. ന്യൂയോർക്കിൽ ന ടന്ന നിക്ഷേപകരുടെ സംഗമത്തിൽ സി.ഇ.ഒ ബ്രിയാൻ ഹംപിയറാണ് ഇക്കാര്യം അറിയിച്ചത്.
കോഗ്നിസെൻറിൻെറ പാദവാർഷിക ഫലങ്ങൾ അടുത്ത മാസം പുറത്ത് വരാനിരിക്കെയാണ് തൊഴിലാളികളെ കുറക്കുന്ന വിവരങ്ങളും വരുന്നത്. ചെലവ് കുറക്കുന്നതിൻെറ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ഭാവിക്കായി പണം കരുതിവെക്കണമെന്നും ഇതിനായാണ് തൊഴിലാളികളെ കുറക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് കോഗ്നിസെൻറിൻെറ തലപ്പത്തേക്ക് ഹംപയർ എത്തുന്നത്. ചെലവ് പരമാവധി കുറച്ച് ബിസിനസ് നടത്തുകയെന്നതാണ് നയമാണ് ഹംപയർ കോഗ്നിസെൻറിൽ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.