ബംഗളൂരു: ഐ.ടി കമ്പനിയായ കോഗ്നിസെൻറ് വീണ്ടും ജീവനക്കാരെ പിരിച്ച് വിടാൻ ഒരുങ്ങുന്നു. 2019ൽ വളർച്ചാ നിരക്ക് കുറയുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം. 2019ൽ കോഗ്നിസെൻറിെൻറ റവന്യു വരുമാനം 3.9 മുതൽ 4.9 ശതമാനം വരെ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 7 മുതൽ 9 ശതമാനം വരെ വളർച്ച കമ്പനിക്കുണ്ടാവുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തൽ.
കോഗ്നിസെൻറിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനായി വിവിധ പദ്ധതികളെ കുറിച്ചുളള ചർച്ചകൾ നടക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. ജീവനക്കാരെ കുറക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുകയാണ്. എന്നാൽ, എത്രത്തോളം ജീവനക്കാരെ കുറക്കണമെന്നോ എപ്പോൾ വേണമെന്നോ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ 200 മുതിർന്ന ജീവനക്കാരെ കോഗ്നിസെൻറ് പിരിച്ചു വിട്ടിരുന്നു. ജുനിയർ ജീവനക്കാർക്ക് വളരാൻ അവസരങ്ങൾ നൽകുന്നതിെൻറ ഭാഗമായാണ് നടപടിയെന്നായിരുന്നു കോഗ്നിസെൻറ് നൽകിയ വിശദീകരണം. 2017ൽ ജീവനക്കാരോട് സ്വമേധയാ പിരിഞ്ഞ് പോകാനും കമ്പനി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.