അബൂദബി: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഒരുക്കുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വല ിയ ഇന്ത്യൻ വാണിജ്യ-സാംസ്കാരിക വിനിമയ സംഗമമായ കമോൺ കേരളയിൽ റീെട്ടയിൽ മേഖലയിലെ മുൻനിരക്കാരായ ലുലു ഗ്രൂപ്പ് മുഖ്യപങ്കാളിത്തം വഹിക്കും.
വ്യവസായ മുന്നേറ്റവും കേരളത്തിെൻറ സാമ്പത്തിക നവോത്ഥാനവും ലക്ഷ്യമിട്ട് ഒരുക്കുന്ന കമോൺകേരളയിലെ സുപ്രധാന ഭാഗമായ ബിസിനസ് കോൺക്ലേവിന് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസുഫലി രക്ഷാധികാരിയാവും. നാലായിരത്തിലേറെ വ്യവസായികളും നവസംരംഭകരും പങ്കുചേരുന്ന കോൺക്ലേവിൽ മാർഗനിർദേശ സെഷനുകളുടെ മേൽനോട്ടം വഹിക്കുക ലുലുഗ്രുപ്പിലെ മാനേജ്മെൻറ് വിദഗ്ധരായിരിക്കും. ലോകത്തിെല ഏതു രാജ്യത്തു നിന്നുള്ളവർക്കും സ്വന്തം നാട്ടിലെന്നപോലെ ജീവിക്കാനും പ്രവർത്തിക്കാനും വ്യവസായം നടത്താനും സൗകര്യമൊരുക്കുന്ന സഹിഷ്ണുതയുടെ ആഗോള തലസ്ഥാനമായ യു.എ.ഇ ഇന്ത്യൻ സമൂഹത്തിനും സംരംഭകർക്കും എന്നും ഏറ്റവും മികച്ച പരിഗണനയാണ് നൽകിവരുന്നതെന്നും ഇന്ത്യൻ സംരംഭകർക്ക് പുതുവീഥി തുറന്നു നൽകാൻ പ്രവാസി സമൂഹത്തിെൻറ മുഖപത്രമായ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘കമോൺ കേരള’ യെ പിന്തുണക്കുന്നത് ഏറെ ആഹ്ലാദകരമാണെന്നും ബിസിനസ് കോൺക്ലേവ് ലോഗോ പ്രകാശന കർമം നിർവഹിച്ച് യൂസുഫലി പറഞ്ഞു.
സ്ഥിരോത്സാഹവും വിശ്വസ്തതയുമാണ് ലുലു ഗ്രൂപ്പിനെ ഇന്നു കാണുന്ന വളർച്ചയിലേക്ക് നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകാശന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്യുണികേഷൻസ് ഒാഫീസർ നന്ദകുമാർ, മാധ്യമം ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം ചീഫ് ഒാപറേറ്റിങ് ഒാഫീസർ സക്കരിയ മുഹമ്മദ്, സീനിയർ മാർക്കറ്റിങ് മാനേജർ വി. ഹാരിസ്, ബിജു നായർ എന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 14,15,16 തീയതികളിൽ ഷാർജ എക്സ്പോ സെൻററാണ് കമോൺ കേരളക്ക് വേദിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.