മുഖ്യ വ്യവസായ മേഖലകള്‍ക്ക് അഞ്ചു ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി:  മുഖ്യ വ്യവസായ മേഖലകളില്‍ സെപ്റ്റംബറില്‍ അഞ്ചുശതമാനം വളര്‍ച്ച. ആഗസ്റ്റിലെ 3.2 ശതമാനത്തില്‍നിന്നാണ് ഈ മുന്നേറ്റം. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, രാസവളം, ഉരുക്ക്, സിമന്‍റ്, വൈദ്യുതി എന്നിവയാണ് എട്ട് മുഖ്യ വ്യവസായ മേഖലകള്‍. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മൊത്തത്തില്‍ ഈ വ്യവസായ മേഖലകള്‍ 4.6 ശതമാനം വളര്‍ച്ചയാണ് നേടിയതെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മൊത്തം വ്യാവസായികോല്‍പാദനത്തിന്‍െറ 38 ശതമാനവും സംഭാവന ചെയ്യുന്ന ഈ മേഖലകള്‍ക്ക് കഴിഞ്ഞ വര്‍ഷം 2.4 ശതമാനമായിരുന്നു വളര്‍ച്ച. ഈ എട്ട് വ്യവസായങ്ങളില്‍ ഉരുക്ക് മാത്രമാണ് ഇരട്ടയക്കത്തിലുള്ള വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. ആഗസ്റ്റില്‍ 17 ശതമാനം വളര്‍ച്ച കൈവരിച്ചശേഷം സെപ്റ്റംബറില്‍ 16.3 ശതമാനം വളര്‍ച്ചയാണ് ഉരുക്കുമേഖല കൈവരിച്ചത്. 9.3 ശതമാനം വളര്‍ച്ച കൈവരിച്ച റിഫൈനറി മേഖലയാണ് രണ്ടാം സ്ഥാനത്ത്. 
Tags:    
News Summary - Core sector rises 5% in September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.