കോവിഡ്​ -19; വിമാന, ട്രെയിൻ ബുക്കിങ്ങുകളിൽ വൻ ഇടിവ്​

ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്തും മറ്റിടങ്ങളി​ലും കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചതോടെ വിമാന, ട്രെയിൻ ബുക്കിങ് ങുകളിൽ വൻ ഇടിവ്​. ഡൽഹി, ജയ്​പൂർ, ആഗ്ര എന്നിവിടങ്ങളിലാണ്​ ​െകാറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. വൈറസ്​ ബാധ സ്​ഥിരീകരിച്ച്​ രണ്ടുദിവസത്തിനുളളിൽ ഈ നഗരങ്ങളിലേക്കുള്ള ബുക്കിങ്ങുകളിലാണ്​ കുറവ്​ രേഖ​െപ്പടുത്തിയത്.

ഡൽഹിയിലേക്കുള്ള വിമാനയാത്ര ബുക്കിങ്ങിൽ രണ്ടുദിവസത്തിനുള്ളിൽ 11 ശതമാനമാണ്​ കുറവ്​. ജയ്​പൂരിലേക്കുള്ള വിമാന ടിക്കറ്റ്​ ബുക്കിങ്ങിൽ ഒരു ശതമാനം കുറവും രേഖപ്പെടുത്തിയതായി ട്രാവലിങ്​ ആപ്ലിക്കേഷനായ ഇക്​സിഗോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

വിമാനടിക്കറ്റ്​ ബുക്കിങ്ങിൽ ശരാശരി അഞ്ചുമുതൽ പത്തുശതമാനം വരെയാണ്​ കുറവ്​ രേഖപ്പെടുത്തിയതെങ്കിൽ ട്രെയിൻ ബുക്കിങ്ങിൽ ഇത്​ 10 മുതൽ 15 ശതമാനം വരും. ഫെബ്രുവരിയെ അപേക്ഷിച്ച്​ നോക്കു​േമ്പാൾ ആഗ്രയിലേക്കുള്ള ചൊവ്വാഴ്​ചത്തെയും ബുധനാഴ്​ചത്തെയും ട്രെയിൻ ബുക്കിങ്ങിൽ 24 ശതമാനമാണ്​ കുറവ്​.

Tags:    
News Summary - Coronavirus Air, rail bookings Drop -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.