രൂപയുടെ മൂല്യത്തിൽ റെക്കോർഡ്​ ഇടിവ്​

മുംബൈ: കൊറോണ വൈറസ്​ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.15 ​െലത്തി. റെക് കോർഡ്​ ഇടിവാണ്​ രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയത്​.

ആഗോള ധന വിപണിയിൽ തുടർച്ചയായി മാന്ദ്യം നേരിട്ടതാണ്​ രൂപക്ക്​ തിരിച്ചടിയായത്​. രാവിലെ 9.15ന് ഡോളറിനെതിരെ 76.15 നായിരുന്നു രൂപയുടെ വിനിമയം. മുൻ ദിവസത്തെ അപേക്ഷിച്ച്​ 1.25 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​.

ബോംബെ ഓഹരി വിപണി സൂചികയായ സെൻസെക്​സിലും നിഫ്​റ്റിയിലും കനത്ത ഇടിവോടെയാണ്​ വ്യാപാരം പുരോഗമിക്കുന്നത്​. ​

Tags:    
News Summary - Coronavirus impact: Rupee touches record low -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.