മുംബൈ: ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് സാമ്പത്തിക രംഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന് ത്യൻ വ്യവസായ ഭീമൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് 5 ബില്യൺ ഡോളറിൻെറ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. കൊറോണ ലോകത്തെ പല നഗരങ്ങളിലേക്കും വ്യാപിക്കുന്നുവെന്ന റിപ്പോട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് അംബാനിക്കും ഇപ്പോൾ തിരിച്ചടിയാകുന്നത്.
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളക്ക് 884 മില്യൺ ഡോളറും, ഐ.ടി ഭീമൻ അസിം പ്രേംജിക്ക് 869 മില്യൺ ഡോളറും, ഗൗതം അദാനിക്ക് 496 മില്യൺ ഡോളറിൻെറ നഷ്ടവുമാണ് രേഖപ്പെടുത്തിയത്. ഉദയ് കൊട്ടക്, സൺഫാർമയുടെ ദിലീപ് സാംഘ് തുടങ്ങിയവർക്കും നഷ്ടമുണ്ടായി.
കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കുറവ് തന്നെയാണ് ഉടമകർക്കും തിരിച്ചടിയായത്. ഫെബ്രുവരി 12 മുതൽ 11.52 ലക്ഷം കോടിയാണ് നിക്ഷേപകർക്ക് വിപണിയിൽ നിന്ന് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.