ന്യൂഡൽഹി: രാജ്യെത്ത എല്ലാ അതിർത്തികളും അടക്കുകയും വിസകളെല്ലാം റദ്ദാക്കുകയും ചെയ്തതോടെ തകർന്നടിഞ്ഞ് ഹേ ാട്ടൽ, ടൂറിസം, വിമാനസർവിസ് മേഖലകൾ. വിവിധ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതാണ് ഈ മേ ഖലകളെ കനത്ത പ്രതിസന്ധിയിലാക്കാൻ കാരണം. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ജനങ്ങളോട് പരമാവധി യാത്ര ഒഴിവാക്കണമെ ന്നായിരുന്നു മിക്ക രാജ്യങ്ങളുടെയും നിർദേശം. സഞ്ചാരികളെല്ലാംതന്നെ ഇതോടെ സ്വന്തം രാജ്യങ്ങളിൽതന്നെ കഴിയാൻ നി ർബന്ധിതരായി.
ഇന്ത്യയുടെയും കേരളത്തിെൻറയും പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. ഏറ്റവുമധികം പ്ര തിസന്ധി നേരിടുന്നതും ഈ മേഖല തന്നെ. 2019ൽ ഏകദേശം 10.89 മില്ല്യൺ വിനോദ സഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചിരുന്നു. 2018 വർഷത്തെ അപേക്ഷിച്ച് 3.1ശതമാനം വർധനയായിരുന്നു അത്. അതിൽതന്നെ 1.74 മില്ല്യൺ സഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചത് മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു. എന്നാൽ ഏപ്രിൽ 15 വരെ ഇന്ത്യ വിസ റദ്ദാക്കിയത് ഈ മേഖലക്ക് തിരിച്ചടിയായി. ഈ വർഷം ജനുവരിയിൽ 1.12 മില്ല്യൺ സഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചിരുന്നു. അതിൽ 7,95,863 പേർ മറ്റു ഏഷ്യൻ രാജ്യങ്ങളിൽനിന്നും യൂേറാപ്പിൽനിന്നും എത്തിയവരായിരുന്നു. കോവിഡ് 19 ഏറ്റവുമധികം ബാധിച്ചതും ഏഷ്യൻ, യൂറോപ്യൻ ഭൂഖണ്ഡങ്ങളെയാണ്.
കോവിഡ് 19 ബാധയെത്തുടർന്ന് മിക്ക വിമാന കമ്പനികളും പ്രതിസന്ധിയിലായി. വിമാന സർവിസുകൾ നിർത്തിവെക്കാനാണ് മിക്ക കമ്പനികളും നിർബന്ധിതരാകുന്നത്. അടുത്ത ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് വിമാനം സർവിസ് നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കാനിരിക്കുകയാണ് എയർലൈൻ കമ്പനികൾ. കോവിഡ് 19 ഏറ്റവുമധികം പടർന്നുപിടിച്ച രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയതും തിരിച്ചടിയായി.
ഇന്ത്യൻ എയർലൈൻസുകളിൽ എയർ ഇന്ത്യക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞവർഷം ഏപ്രിൽ- ജൂൺ മാസങ്ങളിൽ 1.80 മില്ല്യൺ അന്താരാഷ്ട്ര യാത്രക്കാരാണ് എയർ ഇന്ത്യയെ പ്രയോജനപ്പെടുത്തിയത്. മാർച്ച് പകുതിമുതൽ ഏപ്രിൽ പകുതിവരെ പരീക്ഷ കാലമായതിനാൽ പൊതുവെ യാത്രക്കാരുടെ എണ്ണം ഈ സീസണിൽ കുറവായിരിക്കും. അതിനൊപ്പം കൊറോണ കൂടി എത്തിയതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും കുറയുകയും പലപ്പോഴും വിമാനസർവിസ് റദ്ദാക്കേണ്ട സ്ഥിതിയും വന്നു.
ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്തിരുന്ന ഇൻഡിഗോ വിമാന കമ്പനിയും കനത്ത തിരിച്ചടി നേരിടുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങൾ വേനൽക്കാല അവധി ആഘോഷിക്കാനായി വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്ന സമയമാണിത്. എന്നാൽ ഈ വർഷം വിമാന ടിക്കറ്റ് നിരക്ക് കുറച്ചിട്ടും യാത്രക്കാർ ആകൃഷ്ടരാകുന്നില്ലെന്നതാണ് വാസ്തവം.
രാജ്യത്തിനകത്ത് തന്നെ ജനങ്ങൾ സഞ്ചരിക്കാൻ മടിക്കുന്നതിനാൽ ഹോട്ടൽ ബുക്കിങ്ങുകളിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത്. വിേദശികൾക്ക് പുറമെ സ്വദേശികളും യാത്രചെയ്യാൻ മടിക്കുന്നതാണ് ഇതിനു കാരണം. വേനൽ അവധി ആകാറായിട്ടും ബുക്കിങ്ങുകൾ നടക്കുന്നില്ലെന്ന് ഹോട്ടൽ ബിസിനസുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.