വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില 31 മാസത്തിനിടയിലെ ഉയർന്ന നിലയിൽ. ഒരു വർഷത്തിനിടെ എണ്ണവിലയിൽ 35 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. 67 ഡോളറാണ് നിലവിൽ അസംസ്കൃത എണ്ണയുടെ ബാരലിെൻറ വില.
ഇറാനിൽ നില നിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും എണ്ണവില ഉയരുന്നതിന് കാരണമായി. ഒപെക് എണ്ണയുൽപാദനം കുറക്കാനുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിട്ടുണ്ട്. ഇതും എണ്ണ വില വർധിക്കാൻ കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നത് ഇന്ത്യൻ വിപണിയിലും വില വർധനക്ക് കാരണമാവും.
വില വർധനവ് എണ്ണകമ്പനികൾക്കും തലവേദനയാവുമെന്നാണ് സൂചന. വില വർധനവിെൻറ പശ്ചാത്തലത്തിൽ ബോംബൈ സൂചികയിൽ എണ്ണ കമ്പനികളുടെ ഒാഹരി വില കുറയുകയാണ്. 2018 ജനുവരിയിൽ 80 ഡോളറായി എണ്ണ വില വർധിക്കുമെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.