ക്രുഡ് ​ഒായിൽ 16 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധ ലോകത്ത്​ പടർന്ന്​ പിടിക്കുന്നതിനിടെ ​ക്രൂഡ്​​ ഒായിൽ വിലയിൽ വൻ ഇടിവ്​. ബ്ര​െൻറ്​ ക്രൂ​ഡ്​ ഒായിലി​​െൻറ വില ബാരലിന്​ 26 ഡോളറായാണ്​ താഴ്​ന്നത്​. 16 വർഷത്തിനിടയിലെ കുറഞ്ഞ നിരക്കാണിത്​. ക്രൂഡ്​ ഒായിലി​​െൻറ ഡിമാൻഡ്​ കുറഞ്ഞതും ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമെന്ന ആശങ്കകളുമാണ്​ വില കുറയാൻ കാരണം.

2003ന്​ ശേഷം ഇതാദ്യാമായാണ്​ ക്രൂഡ്​ ഒായിൽ വില ഇത്രയും താഴുന്നത്​. 2008ൽ റെക്കോർഡ്​ തുകയായ 148 ഡോളറിലേക്ക്​ ക്രൂഡ്​ ഒായിൽ വില എത്തിയിരുന്നു. റേറ്റിങ്​ ഏജൻസിയായ ഗോൾമാൻ സാച്ചസ്​ ക്രൂഡ്​ ഒായിൽ വില 20 ഡോളറിലെത്തുമെന്ന്​ പ്രവചിച്ചതിന്​ പിന്നാലെയാണ്​ വീണ്ടും വിലയിടിവ്​. കോവിഡ്​ 19 മൂലം ആവശ്യകതയിൽ കുറവ്​ വരുന്നതിനാലാണ്​ വില കുറയുകയെന്നാണ്​ സാചസി​​െൻറ പ്രവചനം.

അതേസമയം, അന്താരാഷ്​ട്ര വിപണിയിലെ വില കുറവി​​െൻറ ആനുകൂല്യം ഇതുവരെ ലഭിക്കാത്ത ഇന്ത്യൻ വിപണിയിൽ ഇത്​ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്ന്​ വ്യക്​തമല്ല. ഡിമാൻഡ്​ കുറയുന്നത്​ ഇന്ത്യൻ എണ്ണ കമ്പനികളേയും പ്രതിസന്ധിയിലാക്കും.

Tags:    
News Summary - Crude oil price sinks to 16-year low of $26 per barrel-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.