ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടി. കാർഡുകൾ ലിങ്ക് ചെയ്യുന്നതിന് നാല് മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബർ 31ന് മുമ്പായി ആധാറും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്താൽ മതിയാകും. നേരത്തെ കാർഡുകൾ ലിങ്ക് ചെയ്യുന്നതിന് ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്.
ആദായ നികുതി റിേട്ടൺ സമർപ്പിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് കേന്ദ്രസർക്കാറിെൻറ തീരുമാനം. ഇൗ വർഷത്തെ ആദായ നികുതി റിേട്ടൺ സമർപ്പിക്കേണ്ടിയിരുന്ന അവസാന തിയതി ആഗസ്റ്റ് അഞ്ച് ആയിരുന്നു. റിേട്ടൺ സമർപ്പിച്ചവർക്ക് ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കാൻ ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.