നോയിഡ: അടുത്ത നാല് വർഷത്തിനുള്ളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എ.ടി.എമ്മുകളും അപ്രസക്തമാവുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. അമിറ്റി യൂനിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുേമ്പാഴാണ് അദ്ദേഹം ഇൗ അഭിപ്രായ പ്രകടനം നടത്തിയത്.
ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ കണക്ഷനുകളും ബാങ്കുകളുമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ഭാവിയിൽ ഇന്ത്യയിൽ എ.ടി.എം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കുറയാനാണ് സാധ്യത. മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ രാജ്യത്ത് വർധിക്കുകയാണെന്ന് അമിതാഭ് കാന്ത് പറഞ്ഞു.
7.5 ശതമാനം നിരക്കിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ വളരുന്നുണ്ട്. 9 മുതൽ 10 ശതമാനം വളർച്ച നിരക്കിലേക്ക് സമ്പദ്വ്യവസ്ഥയെ എത്തിക്കുക എന്നതാണ് സർക്കാറിന് മുന്നിലുള്ള വെല്ലുവിളി. രാജ്യത്തെ 72 ശതമാനം ജനങ്ങളും യുവാക്കളാണ് ഇതും ഇന്ത്യക്ക് ഗുണകരമാവുമെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.