വാഷിങ്ടൺ: നോട്ടുനിരോധനവും ചരക്കു സേവന നികുതിയും (ജി.എസ്.ടി) നടപ്പാക്കിയത് കഴിഞ്ഞവർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് വൻ തിരിച്ചടിയായതായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ ഏഴു ശതമാനം വളർച്ചനിരക്ക് രാജ്യത്തിെൻറ ആവശ്യങ്ങൾക്ക് തികയില്ലെന്ന് ബെർകിലിയിലെ കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ ‘ഭാവി ഇന്ത്യ’ വിഷയത്തിൽ പ്രഭാഷണം നടത്തവെ അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്ര സർക്കാറിെൻറ നോട്ടുനിരോധനവും ജി.എസ്.ടിയും സമ്പദ്വ്യവസഥയെ തീർത്തും പിന്നാക്കംവലിക്കുകയാണ് ചെയ്തത്.
2012-2016 വർഷം ഇന്ത്യ സാമ്പത്തികരംഗത്ത് കുതിക്കുകയായിരുന്നു. അതിനുമുമ്പ് രണ്ടു മാന്ദ്യങ്ങളെ അതിജീവിച്ചാണ് ഇൗ വളർച്ച െെകവരിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. എന്നാൽ, 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതും അതിനു പിന്നാലെ ജി.എസ്.ടി കൊണ്ടുവന്നതും ഇന്ത്യയുടെ വളർച്ചക്കേറ്റ രണ്ടു പ്രഹരങ്ങളായി. ആഗോളതലത്തിൽ സാമ്പത്തികരംഗത്ത് വൻ കുതിപ്പുണ്ടായപ്പോഴാണ് ഇന്ത്യ പിന്നാക്കംപോയതെന്നും രഘുറാം രാജൻ ചൂണ്ടിക്കാട്ടി.
പുതിയ തൊഴിലവസരങ്ങൾ തേടി ധാരാളം പേർ വരുന്ന സാഹചര്യത്തിൽ നമുക്ക് ഏഴു ശതമാനം വളർച്ചനിരക്ക് പര്യാപ്തമാവില്ല എന്ന യാഥാർഥ്യമുണ്ട്. കൂടുതൽ ധനശേഷി വേണമെന്ന് മാത്രമല്ല, ഇൗ നിലയിൽ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനും കഴിയില്ല. ആഗോള വളർച്ചക്കൊപ്പം നീങ്ങുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ, സാമ്പത്തികരംഗം കൂടുതൽ തുറന്നിടേണ്ടതുണ്ട്. ലോകം വളരുേമ്പാൾ അതിനൊപ്പം വളരണം. ലോകം മുകളിലോട്ട് കുതിച്ച 2017ൽ ഇന്ത്യ താഴോട്ടാണ് വീണത് –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.