മുംബൈ: നവംബർ 8നായിരുന്നു നോട്ടുകൾ പിൻവലിച്ച് കൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അന്ന് അർധരാത്രി ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ ടി.സി.എസ് എക്സിക്യൂട്ടിവ്മാരുടെ യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനം നടപ്പിലാക്കണമെങ്കിൽ ബാങ്കുകളുടെ സോഫ്റ്റ്വെയർ സിസ്റ്റം കൈകാര്യം ചെയ്യുന്ന ടി.സി.എസും ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കേണ്ടിയിരുന്നുള ഇതിനായിരുന്നു അർധരാത്രി പത്തോളം വരുന്ന എക്സിക്യൂട്ടിവ്മാരുടെ യോഗം ടി.സി.എസ് വിളിച്ചത്.
അഞ്ച് പ്രധാന വെല്ലുവിളികളായിരുന്നു ടി.സി.എസിന് മുന്നിലുണ്ടായിരുന്നതെന്ന് ടി.സി.എസ് പ്രസിഡൻറ് രവി വിശ്വനാഥൻ പറഞ്ഞു. സർക്കാർ പണം പിൻവലിക്കലിൽ മാറ്റം വരുത്തിയതോടെ അതിനനുസരിച്ച് ബാങ്കുകളുടെ സിസ്റ്റത്തിൽ ക്രമീകരണം നടത്തണമായിരുന്നു ഇതായിരുന്നു ഇൗ തീരുമാനം നടപ്പാക്കുന്നതിനായി ആദ്യം ചെയ്യേണ്ടിയിരുന്നത്. ഇത്തരത്തിൽ ടി.സി.എസ് ബാങ്കുകളുടെ ബാക്എൻഡ് സിസ്റ്റത്തിൽ മാറ്റം വരുത്തി.
ഇതിനൊടപ്പം തന്നെ പല സഥ്ലങ്ങളിലും ടി.സി.എസ് തോളിലാളികൾ ബാങ്കുകൾക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു. ഇതിനായി എകദേശം 100 പുതിയ തോഴിലാളികളെ ടി.സി.എസ് റിക്രൂട്ട് ചെയ്തു. മറ്റ് ബാങ്കിങ് ജോലികൾ ചെയ്തിരുന്ന ടി.സി.എസിെൻറ തോഴിലാളികളോട് നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രവർത്തികൾക്കെത്താൻ ടി.സി.എസ് നിർദ്ദേശിച്ചു. ബാങ്കിങ് സേവനം ലഭ്യമാകാതിരുന്ന പല ഗ്രാമങ്ങളിലും മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കാൻ കഴിഞ്ഞതായി ടി.സി.എസിെൻറ പ്രസിഡൻറ് രവി വിശ്വനാഥൻ പറഞ്ഞു. ടി.സി.എസ് മാത്രമല്ല ബാങ്കിങ് ജീവനക്കാരും ടി.സി.എസിെൻറ കൂടെ തന്നെ നിന്നതായും അദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക സാഹചര്യത്തിൽ കോർ ബാങ്കിങിനായി പുതിയൊരു ആപ്പും ടി.സി.എസ് പുറത്തിറക്കി. ഇതിലൂടെ ഒാരോ മണിക്കുറിലും തങ്ങളുടെ സംവിധാനത്തിലെ പണത്തിെൻറ ഇടപാടുകളെ കുറിച്ച് ബാങ്കുകൾക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു.
ടി.സി.എസിന് പുത്തൻ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുണ്ടായിരുന്നു. ഇനി തങ്ങളുടെ ശ്രദ്ധ ഡിജിറ്റൽ പേയ്മെൻറുകൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിലായിരിക്കും. ഇപ്പോൾ തന്നെ ഡിജിറ്റൽ സംവിധാനങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമങ്ങൾ ബാങ്കുകൾ ആരംഭിച്ചിട്ടുണ്ട് ടി.സി.എസും ഇതിനൊടപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും രവി വിശ്വനാഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.