മുംബൈ: നോട്ട് പിൻവലിക്കൽ തീരുമാനം മൂലം വൻകിട കോർപ്പറേറ്റ് കമ്പനികളായ ടാറ്റ, ബിർള, മഹീന്ദ്ര എന്നിവക്ക് ഒാഹരി വിപണിയിൽ വൻ തിരച്ചടി. എന്നാൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഒാഹരി വിപണികളിൽ നിന്ന് പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് എകദേശം 8 ബില്യൺ ഡോളറിെൻറ നഷ്ടം വെറും എട്ട് സെഷനുകളിൽ ഇൗ കമ്പനികൾക്ക് ഉണ്ടായി. എന്നാൽ തീരുമാനം റിലയൻസിെൻറ ഒാഹരികളിൽ വൻ ചലനങ്ങൾ ഉണ്ടാക്കിയില്ല.
ടാറ്റ ഗ്രൂപ്പിെൻറ 27 കമ്പനികൾക്ക് എകദേശം 39,636 കോടിയുടെ നഷ്ടം നവംബർ എട്ട് മുതൽ 21 വരെയുള്ള കാലയളവിൽ ഉണ്ടായി. ടാറ്റ മോേട്ടാഴ്സ്(8,954 കോടി), ടൈറ്റാൻ(3,131കോടി) ടാറ്റ സ്റ്റീൽ(1,128 കോടി) എന്നിങ്ങനെയാണ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഒാഹരിവിപണിയിലെ നഷ്ടത്തിെൻറ തോത്. സൈറിസ് മിസ്ട്രിയുടെ പുറത്താക്കലിന് പുറമേ നോട്ടുകൾ പിൻവലിച്ചതുമാണ് ഇത്ര വലിയ തിരിച്ചടി ടാറ്റ ഗ്രൂപ്പ് ഏൽക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.