ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ ഏറ്റവുമധികം ബാധിച്ചത് ദിവസവേതനക്കാരെ. 2017ലെ ആദ്യ മൂന്നുമാസങ്ങളിൽ 53,000 തൊഴിലാളികൾക്ക് ജോലി നഷ്ടമായി. തൊഴിൽമന്ത്രാലയത്തിന് കീഴിലെ ലേബർ ബ്യൂറോ നടത്തിയ അവസാന പാദ തൊഴിൽ സർവേ അനുസരിച്ചാണ് ഇൗ കണക്ക്. അതേസമയം ഉൽപാദനമേഖലയിലും െഎ.ടി മേഖലയിലും 1.85 ലക്ഷം തൊഴിലവസരങ്ങൾ വർധിക്കുകയാണുണ്ടായത്.
സ്ഥിരജോലിക്കാർ 1.97 ലക്ഷവും കരാർ ജോലിക്കാർ 0.26 ലക്ഷവും വർധിച്ചു. വർധിച്ച 1.85 ലക്ഷം തൊഴിലവസരങ്ങളിൽ 15,000 സ്വയംതൊഴിൽ കണ്ടെത്തിയവരും 1.70 ലക്ഷം മറ്റ് തൊഴിലാളികളുമാണ്. വനിതാ തൊഴിലാളികൾ 59,000, പുരുഷതൊഴിലാളികൾ 1.26 ലക്ഷം എന്നിങ്ങനെയാണ് വർധന. എട്ടു െതാഴിൽമേഖലകളെ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇതിൽ റസ്റ്ററൻറ്, െഎ.ടി/ബി.പി.ഒ മേഖലയൊഴികെ ആറിലും ദിവസവേതനക്കാർക്ക് തൊഴിൽനഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.