മുംബൈ: നോട്ട് പിൻവലിക്കൽ തീരുമാനം മൂലം രാജ്യത്തെ മുൻ നിര കാർ നിർമ്മാതാക്കളായ മാരുതിയുടെ ബുക്കിങിൽ 20 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസത്തെ കണക്കുകളുമായി താരത്മ്യം ചെയ്യുേമ്പാഴാണ് കാറുകളുടെ ബുക്കിങിൽ കുറവ് വന്നത്. എന്നാൽ ഡിസംബറിൽ കാറുകളുടെ ബുക്കിങിൽ 7 ശതമാനത്തിെൻറ വർധനയുണ്ടായിട്ടുണ്ട്.
നോട്ട് പിൻവലിക്കൽ തീരുമാനം മൂലം കാറുകളുടെ ബുക്കിങിൽ നവംബർ മാസത്തിൽ 20 ശതമാനത്തിെൻറ കുറവുണ്ടായി. അതു വരെ കാറുകളുടെ ബുക്കിങിൽ വർധനയാണ് രേഖപ്പെടുത്തിയിരുന്നതെന്നും മാരുതി സുസുക്കി ചെയർമാൻ ആർ.എസ് ഭാർഗവ പറഞ്ഞു. ഗുജറാത്തിൽ മാരുതി 3,800 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ട് നിരോധനം ഇന്ത്യയിലെ വാഹന മേഖലയെ ബാധിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പല കമ്പനികളുടെയും വാഹനങ്ങളുടെ വിൽപ്പനയിൽ ഇത് മൂലം കുറവ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാറുകളുടെ ബുക്കിങ്ങിൽ 20 ശതമാനത്തിെൻറ കുറവുണ്ടായതായി മാരുതി അറിയിച്ചിരിക്കുന്നുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.