അസാധുനോട്ട്: തിരിച്ചു വരാന്‍ 54,000 കോടി മാത്രം

തൃശൂര്‍: മോദി സര്‍ക്കാര്‍ അസാധുവാക്കിയ 15.44 ലക്ഷം കോടി രൂപയുടെ നോട്ടില്‍ ഇനി തിരിച്ചു വരാന്‍ വെറും 54,000 കോടി രൂപ മാത്രം. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട പ്രതിവാര സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം  വ്യക്തമാക്കുന്നത്. നിരോധിച്ചതില്‍ മൂന്ന്-നാല് ലക്ഷം കോടി രൂപ തിരിച്ചുവരില്ളെന്നും അത്രയും കള്ളനോട്ടും  കള്ളപ്പണവുമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.  പുതിയ പ്രതിവാര റിപ്പോര്‍ട്ട് പ്രകാരം  അസാധുവാക്കിയ  15.44 ലക്ഷം കോടിയില്‍ 14.90 ലക്ഷം കോടി തിരിച്ചത്തെി. ഇത് അസാധു നോട്ടിന്‍െറ 96.5 ശതമാനം വരും. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ രാജ്യത്ത് ഇല്ലാതിരുന്നവര്‍ക്ക് മാര്‍ച്ച് 30 വരെയും പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെയും അസാധു നോട്ട് തിരിച്ചേല്‍പിക്കാന്‍ സമയവുമുണ്ട്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്, നോട്ട് അസാധുവാക്കലിന് പ്രധാനമന്ത്രി പറഞ്ഞ ന്യായങ്ങള്‍ ശരിയല്ളെന്നാണ്. മറിച്ച്, നോട്ട് അസാധുവാക്കലിന് മറ്റു ലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമായി ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.  

അസാധുവാക്കിയ നോട്ട് ബാങ്കുകളില്‍ ഏല്‍പിക്കാനുള്ള അവസാന ദിവസമായ ഡിസംബര്‍ 30ന് ഒരു ധനകാര്യ പഠനസ്ഥാപനത്തെ ഉദ്ധരിച്ച്  97 ശതമാനം നോട്ടും ബാങ്കുകളില്‍ തിരിച്ചത്തെിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്  റിസര്‍വ് ബാങ്ക് നിഷേധിച്ചു. യഥാര്‍ഥ കണക്ക് ശേഖരിച്ചു വരുന്നേയുള്ളൂ എന്നതിനാല്‍ ഊഹാപോഹത്തിന് ഇല്ളെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന്, ആര്‍.ബി.ഐ ഉദ്യോഗസ്ഥരെ കറന്‍സി ചെസ്റ്റുകള്‍ പരിശോധിക്കാന്‍ നിയോഗിച്ചു. അതിലും പ്രതീക്ഷക്ക് വക കിട്ടിയില്ല. 

പുതിയ  പ്രതിവാര റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി  ആറുവരെ രാജ്യത്ത് വിനിമയത്തിലുള്ള കറന്‍സി 8.98 ലക്ഷം കോടി രൂപയാണ്. ഇതില്‍ 10 മുതല്‍ 2,000 വരെയുള്ള നോട്ടും അസാധുവാക്കാത്ത 10 മുതല്‍ 100 വരെയുള്ള നോട്ടും തിരിച്ചത്തൊത്ത അസാധു നോട്ടും ഉള്‍പ്പെടും. നിരോധിക്കാത്ത 10 മുതല്‍ 100 വരെയുള്ള കറന്‍സി (2.51 ലക്ഷം കോടി) അടക്കം 14.27 ലക്ഷം കോടി രൂപയുടെ കറന്‍സി  വിനിമയത്തിലുണ്ടെന്നാണ് നവംബര്‍ 18ലെ റിസര്‍വ് ബാങ്ക് കണക്ക്. ഡിസംബര്‍ ഏഴിന്  റിസര്‍വ് ബാങ്ക്  പുറത്തുവിട്ട കണക്കനുസരിച്ച് നാലുലക്ഷം കോടിയുടെ പുതിയ നോട്ടുകളാണ് വിതരണത്തിന് നല്‍കിയത്. ഇതില്‍ പുതിയ നോട്ടും ചെറിയ മൂല്യമുള്ള നോട്ടും ഉള്‍പ്പെടും. ഡിസംബര്‍ ഒമ്പതിലെ കണക്കനുസരിച്ച് പഴയതും പുതിയതുമായ ചെറിയ മൂല്യമുള്ള നോട്ടും 6.51 ലക്ഷം കോടിയുടെ 500, 2000 രൂപ നോട്ടും ഉള്‍പ്പെടെ 9.81 ലക്ഷം കോടി രൂപ പ്രചാരത്തിലുണ്ട്. അതായത്, ഡിസംബര്‍ ഒമ്പതിന് 3.29 ലക്ഷം കോടി രൂപയുടെ അസാധു നോട്ടാണ് തിരിച്ചത്തൊന്‍ ഉണ്ടായിരുന്നത്. അസാധുവാക്കിയ 15.44 ലക്ഷം കോടിയില്‍ 12.14 ലക്ഷം കോടി രൂപയും ആ ദിവസത്തിനകം തിരിച്ചത്തെി. ഡിസംബര്‍ 13ന് ഈ കണക്കാണ് ആര്‍.ബി.ഐ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. 

ഡിസംബര്‍ 19ന് വിതരണത്തിന് നല്‍കിയ പുതിയ നോട്ടിന്‍െറ കണക്ക് വീണ്ടും ആര്‍.ബി.ഐ നല്‍കി. ഇതുപ്രകാരം ചെറിയ മൂല്യമുള്ള പുതിയ നോട്ടുകള്‍ ഉള്‍പ്പെടെ 5.93 ലക്ഷം കോടി രൂപയാണ് നല്‍കിയത്. ഇതോടൊപ്പം, അസാധുവാക്കാത്ത ചെറിയ മൂല്യമുള്ള 2.51 ലക്ഷം കോടി രൂപയുടെ നോട്ടും വിനിമയത്തിലുണ്ട്. രണ്ടും ചേര്‍ത്ത് 8.44 ലക്ഷം കോടി. ജനുവരി ആറിന് രാജ്യത്ത് പ്രചാരത്തിലുള്ള 8.98 ലക്ഷം കോടിയില്‍നിന്ന് 8.44 ലക്ഷം കോടി കുറക്കുമ്പോള്‍ തിരിച്ചത്തൊത്തത് 54,000 കോടിയുടെ അസാധു നോട്ടാണ്. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന് മേല്‍ കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണങ്ങള്‍ കര്‍ശനമായതും അതില്‍ ആര്‍.ബി.ഐ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതും.
Tags:    
News Summary - demonstration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.