പെട്രോൾ, ഡീസൽ വില കൂടി

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത്​ പെട്രോൾ ഡീസൽ വില കൂടി. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ഒായിൽ വ ില ഉയർന്നതോടെയാണ്​ രാജ്യത്തും വില വർധനയുണ്ടായത്​. പെട്രോൾ വില ലിറ്ററിന്​ 8 പൈസയുമാണ്​ ഡീസലിന്​ 20 പൈസയുമാണ്​ വർധിച്ചത്​.

പുതുക്കിയ നിരക്കുകൾ പ്രകാരം കോഴിക്കോട്​ ​ഒരു ലിറ്റർ പെട്രോളിന്​ 72.59 രൂപയും ഡീസലിന്​ 68.76 രൂപയുമാണ്​ വില. ഡൽഹി, മുംബൈ, ​ചെന്നൈ, ബംഗളൂരു തുടങ്ങിയ രാജ്യത്തി​​െൻറ വിവിധ നഗരങ്ങളിലും ഇന്ധനവില വർധിച്ചിട്ടുണ്ട്​. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന്​ 72.501രൂപയും ഡീസലിന്​ 68.541 രൂപയുമാണ്​ വില. തിരുവനന്തപുരത്ത്​ പെട്രോളിന്​ 73.78 രൂപയും ഡീസലിന്​ 69.86 രൂപയുമാണ്​ വില.

അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ഒായിൽ വില കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. ഒപെക്​ ഉൽപാദനം വെട്ടിക്കുറക്കുമെന്ന വാർത്തകളാണ്​ അന്താരാഷ്​​ട്ര വിപണിയിലെ എണ്ണവിലയെ സ്വാധീനിച്ചത്​. ഇത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

Tags:    
News Summary - Disel-Petrol price hike-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.