ന്യൂയോർക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിെൻറ മുന്നേറ്റം ആഗോള സാമ്പത്തിക രംഗത്ത് വൻ ചലനങ്ങൾക്ക് കാരണമാവുന്നു. ട്രംപിെൻറ കർശനമായ സാമ്പത്തിക നയങ്ങൾ നിക്ഷേപകരെ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിൽ നിേക്ഷപിക്കാൻ പ്രേരിപ്പിക്കുമെന്നാണ് സൂചന. ട്രംപിെൻറ മുന്നേറ്റത്തോടെ സ്വർണ്ണ ബോണ്ടുകളുടെ വില 4 ശതമാനത്തോളം ഉയർന്നു.
ആഗോള സാമ്പത്തിക രംഗത്ത് സുരക്ഷിതമായ നിേക്ഷപമായി പലരും കണക്കാക്കുന്നത് സ്വർണ്ണത്തെയാണ്. ട്രംപ് അധികാരത്തിലെത്തിയാൽ ഡിസംബർ മാസത്തോടെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ വർധിപ്പിക്കാൻ നിർബന്ധിതമാവും ഇത് അമേരിക്കൻ ഒാഹരി വിപണിയെ സ്വാധീനിക്കും. സ്വാഭാവികമായും ഇത് ലോക വിപണിയെയും ബാധിക്കും.
പല രാജ്യങ്ങളുടെയും കറൻസികൾ ഡോളറിനെതിരെ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്നത് വരാൻ പോകുന്ന സാമ്പത്തിക മാറ്റങ്ങളുടെ സൂചനകളാണ്. മെക്സികൻ കറൻസിയായ പെസോയും, യൂറോയും ഡോളറിനെതിരെ മുന്നേറി കഴിഞ്ഞതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.