ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡൻറുമാരായ ജോൺ കാർട്ടർ, ബിൽ ക്ലിൻറൻ, ബറാക് ഒബാമ എന്നിവരെല്ലാം കണ്ട ഇന്ത്യയായിരി ക്കില്ല ഡോണൾഡ് ട്രംപ് കാണുകയെന്ന് റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. മൈക്രോസോഫ ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുമായി നടത്തിയ ചാറ്റ് ഷോക്കിടെയായിരുന്നു അംബാനിയുടെ പ്രസ്താവന. ൈമക്രോസോഫ്റ്റ് ഫ്യൂചർ ഡീകോഡഡ് സി.ഇ.ഒ സമ്മിറ്റിലായിരുന്നു ഇരുവരും സംസാരിച്ചത്.
‘ഞങ്ങളിവിടെ സംസാരിച്ചുകൊണ്ടിരിക്കുേമ്പാൾ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ എത്തിയിരിക്കുകയാണ്. മുൻ അമേരിക്കൻ പ്രസിഡൻറുമാരായ ജോൺ കാർട്ടർ, ബിൽ ക്ലിൻറൻ, ബറാക് ഒബാമ എന്നിവരെല്ലാം കണ്ട ഇന്ത്യയായിരിക്കില്ല ട്രംപ് കാണുന്ന 2020ലെ ഇന്ത്യ. അത് പൂർണമായും നവീനമായിരിക്കും. ഇന്ന് കോടിക്കണക്കിന് ഇന്ത്യക്കാരിൽ ഓരോരുത്തരും സ്വന്തമായി ഫോണുള്ളവരാണ്. ഇപ്പോൾ ഇന്ത്യയിലെ മൊബൈൽ നെറ്റ്വർക് വളരെ സ്ട്രോങ്ങാണ്. അത് ലോക രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെന്നും’ അംബാനി പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി മൈക്രോസോഫ്റ്റിെൻറ വലിയ മുന്നേറ്റത്തിലും അതിൽ പ്രധാനപങ്കുവഹിച്ച സത്യ നാദെല്ലയുടെ നേതൃപാടവത്തിലും അദ്ദേഹത്തെ അഭിനന്ദിച്ച അംബാനി എല്ലാ ഇന്ത്യക്കാരും അതിൽ അഭിമാനം കൊള്ളുന്നുവെന്നും പറഞ്ഞു. ‘റിലയൻസ് ഒരു സ്റ്റാർട്ട്അപ്പായി തുടങ്ങിയതാണ്. അമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു കസേരയും മേശയും ആയിരം രൂപയുമായി എെൻറ പിതാവ് ധീരുഭായ് അംബാനി ആരംഭിച്ചതാണ് ഈ സ്ഥാപനം. പിന്നീട് അത് മൈക്രോ ഇൻഡസ്ട്രിയായി. പിന്നെ സ്മാൾ, മീഡിയം ഇൻഡസ്ട്രിയായി ഇപ്പോൾ ഞങ്ങൾ ഒരു വലിയ ഇൻഡസ്ട്രിയായി വളർന്നു. ഇന്ത്യയിലെ ഓരോ ചെറുകിട ബിസിനസുകാരനും ധിരുഭായി അംബാനിയോ ബിൽഗേറ്റ്സോ ആവാൻ സാധിക്കുമെന്നും’ അദ്ദേഹം സമ്മിറ്റിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.