ന്യൂഡൽഹി: ഏപ്രിൽ 20 മുതൽ ഇ-കോമേഴ്സ് കമ്പനികൾക്ക് മൊബൈൽ ഫോൺ, ടെലിവിഷൻ, റെഫ്രിജ റേറ്റർ,ലാപ്ടോപ്, സ്റ്റേഷനറി സാധനങ്ങൾ വിൽക്കാം. ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ് ഡീൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇവ വാങ്ങാം.
ലോക്ഡൗൺ മേയ് മൂന്നുവരെ നീട്ടിയതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് ചില മേഖലകൾക്ക് ഇളവ് അനുവദിച്ചത്. ഇ-കോമേഴ്സ് കമ്പനികളുടെ ഡെലിവറി വാനുകൾ അധികൃതരുടെ അനുമതി വാങ്ങണം.
ആഭ്യന്തര മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച മാർഗ നിർദേശത്തിൽ ഇ-കോമേഴ്സ് കമ്പനികൾക്ക് അവശ്യവസ്തുക്കൾ മാത്രമേ വിൽപന നടത്താവു എന്ന് നിർദേശിച്ചിരുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതിനെ തുടർന്നാണ് പുതിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.