ന്യൂഡൽഹി: 2017-18 വർഷത്തെ എല്ലാ വിഭാഗം ആദായനികുതി റിേട്ടണുകൾക്കും ഇ-ഫയലിങ് സൗകര്യം. https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലൂടെ ഇ-ഫയലിങ് നടത്താം. നികുതിദായകർ ഇ-ഫയലിങ്ങിനുമുമ്പ് കഴിഞ്ഞ വർഷത്തെ ആദായനികുതി റിേട്ടണിെൻറ പകർപ്പ്, ബാങ്ക് സ്റ്റേറ്റ്മെൻറുകൾ, സ്രോതസ്സിൽ ഇൗടാക്കിയ നികുതിയുടെയും (ടി.ഡി.എസ്) സേവിങ്സിെൻറയും രേഖകൾ, ഫോറം-60 തുടങ്ങിയ രേഖകൾ തയാറാക്കിവെക്കണം. റിേട്ടണിെൻറ ഒാൺലൈൻ പരിശോധന ആധാർ നമ്പർ ഉപയോഗിച്ച് പൂർത്തിയാക്കാം. രേഖകൾ ബംഗളൂരുവിലെ സെൻട്രൽ പ്രൊസസിങ് സെൻററിലേക്ക് അയച്ചുകൊടുക്കേണ്ടതില്ല. നടപ്പുസാമ്പത്തികവർഷം 2,59,831 റിേട്ടണുകൾ ആധാർ ഉപയോഗിച്ച് ഒാൺലൈൻ പരിശോധന പൂർത്തിയാക്കി. 2017ലെ ധനനിയമപ്രകാരം ആദായനികുതി റിേട്ടൺ സമർപ്പിക്കുന്നതിന് ആധാറോ ആധാർ അപേക്ഷയുടെ നമ്പറോ നിർബന്ധമാക്കിയിട്ടുണ്ട്. ജൂൈല 31 വരെയാണ് ആദായനികുതി റിേട്ടൺ സമർപ്പിക്കാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.