ന്യൂഡൽഹി:അഞ്ചു ട്രില്യൺ ഡോളറിെൻറ (ട്രില്യൺ=ലക്ഷം കോടി) സാമ്പത്തിക വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ മോഹം വിദൂരസ്വപ്നം. ലോകബാങ്കിെൻറ 2018ലെ ആഗോള ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം) റാങ്കിങ്ങിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2017ൽ അഞ്ചാം സ്ഥാനത്തായിരുന്നു രാജ്യം. അമേരിക്ക (20.5 ട്രില്യൺ ഡോളർ), ചൈന(13.65 ട്രില്യൺ ഡോളർ), ജപ്പാൻ(5.0 ട്രില്യൺ ഡോളർ) എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നിൽ ഇടംപിടിച്ചത്. ജർമനിക്കാണ് നാലാം സ്ഥാനം. അഞ്ച്, ആറ് സ്ഥാനത്ത് ബ്രിട്ടനും ഫ്രാൻസും എത്തി. 2018 ൽ ഇന്ത്യയുടെ ജി.ഡി.പി 2.73 ട്രില്യൺ ഡോളറും 2017ൽ അത് 2.65 ട്രില്യൺ ഡോളറുമായിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളും വളർച്ചാ മുരടിപ്പുമാണ് രാജ്യം പിന്നിലാകാൻ കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2017ൽ ഡോളറിനെതിരെ രൂപ ശക്തിയാർജിച്ചത് നേട്ടമായെങ്കിൽ 2018ൽ രൂപയുടെ മൂല്യം ഇടിഞ്ഞത് തിരിച്ചടിയായി. വളർച്ചനിരക്ക് കൂടുന്നതിനനുസരിച്ച് ഇപ്പോഴത്തെ റാങ്കിൽ വ്യത്യാസം വരുമെന്നും വിലയിരുത്തലുണ്ട്.
നടപ്പുസാമ്പത്തിക വർഷം രാജ്യത്തിെൻറ ജി.ഡി.പി ഏഴു ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം, ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഇന്ത്യ മുന്നിൽതന്നെയുണ്ടാവുകയും ചെയ്യും. അമേരിക്കയുമായുള്ള നികുതി തർക്കങ്ങൾ ചൈനക്ക് സമീപഭാവിയിൽ വലിയ തിരി ച്ച ടിയുണ്ടാക്കുമെന്നാണ് ‘െഎ.എച്ച്.എസ് മാർക്കിറ്റ്’ എന്ന സ്ഥാപനത്തിെൻറ വിലയിരുത്തൽ. 2019ൽ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി അഞ്ചാം സ്ഥാനത്ത് എത്തുമെന്നും 2025 ആകുേമ്പാഴേക്കും ജപ്പാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തുമെന്നും ‘മാർക്കിറ്റ്’ പറയുന്നു.
2024-25ഓടെ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്ന് ഈ വർഷത്തെ ബജറ്റിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ സുസ്ഥിരമായി എട്ടു ശതമാനം വളർച്ച നിരക്ക് വേണമെന്നാണ് 2018-19 വർഷത്തെ സാമ്പത്തിക സർവേ പറയുന്നത്. നടപ്പുവർഷം കണക്കു കൂട്ടുന്ന ഏഴു ശതമാനം വളർച്ചാതോത് സർക്കാർ നടപടികളെതുടർന്ന് ഉയരുമെന്നും കണക്കാക്കുന്നു. അതേസമയം, അഞ്ചു ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കൽ അത്ര എളുപ്പമല്ലെന്ന് വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.