ന്യൂഡൽഹി: കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിൽ നിരവധി പരിഷ്കരണ നടപടികൾക്ക് സാമ്പത്തിക സർവേ ശിപാർശ. ഇതാദ്യമായി ഇടക്കാല സാമ്പത്തിക സർവേ സർക്കാർ പാർലെമൻറിൽ വെച്ചു. വിദ്യാഭ്യാസ മേഖലയിൽ മുടക്കുന്ന പണം ഗുണമേന്മ കൂടുതൽ ഉയർത്തുന്നതിൽ ലക്ഷ്യമിടണമെന്ന് സർവേ നിർദേശിച്ചു. സ്കൂൾ ജീവനക്കാർക്ക് ബേയാമെട്രിക് ഹാജർ, സ്വതന്ത്രമായി പരീക്ഷ പേപ്പർ തയാറാക്കൽ തുടങ്ങിയ രീതികൾ അവലംബിക്കണം.
റെയിൽവേ യാത്ര -ചരക്കുകടത്ത് കൂലി വർധിപ്പിക്കുന്നതിനു പകരം വരുമാനത്തിന് മറ്റു മാർഗങ്ങൾ സ്വീകരിക്കണം. സ്റ്റേഷൻ നവീകരണത്തിലൂടെയും ഭൂമി ഫലപ്രദമായി ഉപയോഗിച്ചും പരസ്യങ്ങൾ, പാർസൽ എന്നിവ വഴിയും സാമ്പത്തിക നില മെച്ചപ്പെടുത്താനാവും.ആരോഗ്യരംഗം പരിഷ്കരിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ യോജിച്ച ശ്രമം വേണം. രോഗനിർണയ പരിശോധനക്ക് നിരക്കുകൾ ഏകീകരിക്കണം. ബദൽ ആരോഗ്യ സമ്പ്രദായങ്ങെളക്കുറിച്ച് ബോധവത്കരണം നടത്തണം. ശസ്ത്രക്രിയക്കും മരുന്നിനും തെറ്റായ ക്ലെയിമുകൾ നൽകുന്ന ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കണം.
കാർഷിക കടം എഴുതിത്തള്ളുന്നതിൽ സാമ്പത്തിക സർവേ ഉത്കണ്ഠ പ്രകടിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളും കാർഷികകടം എഴുതിത്തള്ളാൻ തുടങ്ങിയാൽ, അതിനു വേണ്ടിവരുന്ന മൊത്തം ചെലവ് 2.7 ലക്ഷം കോടി രൂപയായിരിക്കും. അത് സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കും. ഉപഭോഗത്തിൽ ഇടിവുണ്ടാകും. യു.പി, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ കാർഷിക കടം എഴുതിത്തള്ളാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇത് മറ്റു സംസ്ഥാനങ്ങളും പിന്തുടരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക സർവേയിൽ പറഞ്ഞു.
സംസ്ഥാനങ്ങൾ മോശം സാമ്പത്തിക സ്ഥിതി നേരിടുേമ്പാൾതന്നെയാണ് കടം എഴുതിത്തള്ളലെന്നും സർവേ നിരീക്ഷിക്കുന്നു.കാർഷിക വരുമാനം കുറയുകയാണ്. നടപ്പു സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ചനിരക്ക് നേടുന്നത് വെല്ലുവിളിയാകും. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. അടുത്ത മാർച്ച് ആവുേമ്പാഴേക്ക് വീണ്ടും കുറഞ്ഞ് നാലു ശതമാനത്തിലെത്തും.ജി.എസ്.ടി നടപ്പാക്കിയത്, നോട്ട് അസാധുവാക്കൽ, എയർ ഇന്ത്യ സ്വകാര്യവത്കരണം, പാചകവാതക സബ്സിഡി എടുത്തുകളയുന്നത് എന്നിവ സാമ്പത്തിക സ്ഥിതിക്ക് ഗുണകരമാവും.
ധനക്കമ്മി നടപ്പു സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 3.2 ശതമാനമായി കുറയും. കഴിഞ്ഞ വർഷം ഇത് 3.5 ശതമാനമായിരുന്നു. വളർച്ചവേഗം കുറഞ്ഞതിനാൽ നികുതി വരുമാനം കുറയും. ഏഴാം ശമ്പള കമീഷൻ നടപ്പാക്കിയതു വഴി ചെലവിൽ 30,000 കോടി രൂപയുടെ വർധനവാണ് കണക്കാക്കുന്നത്. ജി.എസ്.ടി വരുമാനം കുറവായിരിക്കും. സ്പെക്ട്രം വിൽപനയിൽനിന്നുള്ള വരുമാനവും കുറയുമെന്ന് സർവേയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.