നാട്ടിൽ തുടങ്ങാം ഒരു സംരംഭം

നാട്ടിൽ ഒരു സോപ്പിനെന്താണ് വില? ലീവിന് നാട്ടിൽ എത്തിയാൽ മിക്കവാറും പ്രവാസികൾ ചോദിച്ചുപോകും. റിയാൽ, ദീനാർ കണക്കിൽ പണം ചെലവഴിക്കുന്നവർക്ക് നാട്ടിൽ എത്തിയാൽ രൂപയിട്ട് പെരുമാറുേമ്പാൾ ആശയക്കുഴപ്പം വരും. എന്നാൽ,ജോലി നഷ്​ടപ്പെട്ട് നാട്ടിൽ എത്തിയാൽ ഈ ആശയക്കുഴപ്പം പാടെ മാറ്റുകതന്നെ വേണം. നാട്ടിൽ ഒരു തൊഴിലോ ബിസിനസ് സംരംഭമോ തുടങ്ങും മുമ്പ് രൂപയുടെ വിനിമയ നിരക്ക് മുതൽ മനസ്സിലാക്കണം.

എന്ത്  തുടങ്ങണം?
1. ജോലിപോയി ഗൾഫിൽനിന്ന് എത്തുന്ന വിദഗ്​ധ തൊഴിലാളികൾക്ക് അവിടെ ചെയ്തിരുന്ന അതേ ജോലി നാട്ടിലും സംരംഭമായി മാറ്റാം. ഇലക്ട്രിക്കല്‍, പ്ലംബിങ്, മെക്കാനിക്കല്‍ ജോലികള്‍ക്ക് നാട്ടിൽ ആളെ കിട്ടാത്ത സാഹചര്യം ഇപ്പോഴുമുണ്ട്. അതുപോലെതന്നെ കാർപ​​െൻറിങ് ഉൾപ്പെടെ മരപ്പണികളും. വീടുകളിലെ അറ്റകുറ്റപ്പണികള്‍പോലും വലിയ സാധ്യതയാണ്.
2. ഭക്ഷ്യോൽപന്ന സംസ്കരണ യൂനിറ്റുകൾ ഇനിയും സാധ്യതകളുള്ള മേഖലതന്നെ. ചെറിയ നിര്‍മാണ യൂനിറ്റുകളാണ് സുരക്ഷിതം. മാങ്ങ, പൈനാപ്പിള്‍, ചക്ക എന്നിവയില്‍നിന്നെല്ലാം മൂല്യവര്‍ധിത ഉൽപന്നങ്ങളുണ്ടാക്കാം. കോവിഡ് കാലത്ത് വിദേശത്തേക്കും അയൽ സംസ്ഥാനങ്ങളിലേക്കും പഴവർഗങ്ങൾ കയറ്റിയയക്കാനാകാത്ത സ്ഥിതി വന്നപ്പോൾ റോഡരികുകളിൽ കച്ചവടം ചെയ്യേണ്ട അവസ്ഥവന്നു.

3. സുഗന്ധവ്യഞ്ജനങ്ങള്‍, റബര്‍, തേയില, കോഫി എന്നിവയിലും മൂല്യവര്‍ധിത ഉൽപന്ന സംരംഭങ്ങള്‍ കുറവാണ്. തേങ്ങയിൽനിന്ന് വെളിച്ചെണ്ണയും റബറില്‍നിന്ന് റബര്‍ ഷീറ്റും മാത്രമെന്ന അവസ്ഥയാണ് കേരളത്തിൽ. തേങ്ങാപ്പീര, തേങ്ങാപ്പാൽ തുടങ്ങി സോപ്പുകൾ വരെ തേങ്ങയുടെ മൂല്യവർധിത ഉൽപന്നമായി മാറ്റാം.
4. ടൂവീലർ, ഫോർവീലർ വാഹനങ്ങളുടെ മികച്ച വിപണിയാണ് കേരളം. രാജ്യത്തെ മൊത്തം വാഹനങ്ങളുടെ ഏഴു ശതമാനം ഇവിടെയുണ്ട്. എങ്കിലും, ഓട്ടോമൊ​ൈബല്‍ സ്‌പെയര്‍പാര്‍ട്‌സ് എന്തിനും ഏതിനും അയൽ സംസ്ഥാനങ്ങൾതന്നെ ശരണം. ഇവിടെനിന്ന് കയറ്റിയയക്കുന്ന റബര്‍ ഉപയോഗിച്ച് ഇതര സംസ്ഥാനത്ത് പാര്‍ട്‌സുണ്ടാക്കി വില്‍ക്കുന്നുണ്ട്. മികച്ച സംരംഭങ്ങൾ ഈ രംഗത്തും കണ്ടെത്താം.

തുടങ്ങും മുമ്പ് ഘടന നിശ്ചയിക്കാം
സംരംഭം തുടങ്ങും മുമ്പ് പ്രധാനമായും അതി​െൻറ ഘടന എങ്ങനെ വേണമെന്ന് നിശ്ചയിക്കണം. ഒറ്റ ഉടമ അല്ലെങ്കിൽ പ്രൊമോട്ടർ മാത്രമുള്ള വണ്‍ പേഴ്‌സണ്‍ കമ്പനി (OPC), ഒറ്റ വ്യക്തി മാനേജ് ചെയ്യുന്ന സോള്‍ ​െപ്രാപ്രൈറ്റര്‍ഷിപ്, രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് തുടങ്ങുന്ന പാർട്​ണര്‍ഷിപ് കമ്പനി, ഒരേ സമയം പാർട്​ണര്‍ഷിപ് സ്ഥാപനത്തി​െൻറയും കമ്പനിയുടെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ലിമിറ്റഡ് ലയബിലിറ്റി പാർട്​ണര്‍ഷിപ് (എല്‍എല്‍പി), രണ്ട് ഷെയര്‍ ഹോള്‍ഡര്‍മാരെങ്കിലുമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, എത്ര ഷെയര്‍ഹോള്‍ഡര്‍മാരെയും ചേർക്കാവുന്ന പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിങ്ങനെയാണ് അടിസ്ഥാനമായി കമ്പനി ഘടന. മുടക്കുന്ന മൂലധനം, വ്യാപ്തി എന്നിവയെല്ലാം ആസ്പദമാക്കി ഇവയിൽ ഏത് ഘടന വേണെമന്ന് തീരുമാനിക്കണം.

ജി.എസ്.ടി എടുക്കുന്നത് നല്ലത്
സംരംഭങ്ങള്‍ക്ക് ആദ്യമേ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്നത് നല്ലതാണ്. ജി.എസ്.ടി പരിധിയില്‍ വരുന്നില്ലെങ്കില്‍ പിന്നെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടെന്ന ധാരണ പേറുന്നവരാണ് അധികവും. 
ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധിയിലുള്ള കമ്പനികള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാൻ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള കമ്പനികളുമായാണ് പൊതുവേ ഇടപാടുകള്‍ നടത്തുക.
അങ്ങനെ വരുമ്പോള്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതുകൊണ്ട് ബിസിനസ് നഷ്​ടമാകാൻ സാധ്യതയുണ്ട്.

30 ലക്ഷം വരെ മൂലധനം നോർക്ക റൂട്ട്സ്​ വഴി
മടങ്ങിവരുന്ന പ്രവാസികൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന് 30 ലക്ഷം വരെയുള്ള മൂലധനം നോർക്ക റൂട്ട്സി​​െൻറ എൻ.ഡി.പി.ആർ.ഇ.എം വഴി കണ്ടെത്താം. എസ്.ബി.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂനിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ, കാർഷിക സഹകരണ റൂറൽ ഡെവലപ്മ​െൻറ് ബാങ്ക്, കേരള സ്​റ്റേറ്റ് പ്രവാസി വെൽ​െഫയർ ​െഡവലപ്മ​െൻറ് ​േകാഓപറേറ്റിവ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. കൃത്യമായ തിരിച്ചടച്ചാൽ 15 ശതമാനം സബ്​​സിഡിയും മൂന്നുശതമാനം പലിശ റിബേറ്റും ആദ്യ നാലുവർഷത്തേക്ക് ലഭിക്കും. വിദേശത്ത് കുറഞ്ഞത് രണ്ടുവർഷം ജോലിചെയ്തവരാകണം. പ്രവാസി സൊസൈറ്റികൾ, ട്രസ്​റ്റ്​ എന്നിവക്കും അപേക്ഷിക്കാം. ചെറുകിട സൂക്ഷ്​മ ഇടത്തരം സംരംഭങ്ങൾ (എം.എസ്​.എം.ഇ), കാർഷിക, വ്യവസായ, വാണിജ്യ, സേവന മേഖലകൾക്ക് ലോൺ ലഭിക്കും.
 

Tags:    
News Summary - entrepreneurship -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.