ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് പ്രോവിഡന്‍റ് ഫണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എളുപ്പമാക്കി. ഇനി എല്ലാ ഇനങ്ങളിലുമുള്ള അപേക്ഷകള്‍ക്ക് ഒരൊറ്റ അപേക്ഷ ഫോറം മതി. പല പേജുകളുണ്ടായിരുന്ന അപേക്ഷ ഫോറം ലളിതമാക്കി ഒറ്റ പേജ് മാത്രമാക്കി ചുരുക്കി.
ഫോറം നമ്പര്‍ 19, 10 സി, 31, 19 (യു.എ.എന്‍), 10 സി (യു.എ.എന്‍), 31 (യു.എ.എന്‍) എന്നിവക്ക് പകരമാണ് ഒറ്റ അപേക്ഷ ഫോറം. പി.എഫ്, ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് പണം പിന്‍വലിക്കാന്‍ തൊഴിലുടമയുടെ ഒപ്പ് ആവശ്യമില്ല. നേരിട്ട് ഇ.പി.എഫ് ഒയെ സമീപിച്ച് പണം പിന്‍വലിക്കാം. ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതിയ ഒറ്റ പേജ് ഫോറം മതി. പക്ഷേ, അതില്‍ തൊഴിലുടമയുടെ ഒപ്പ് വേണം.
അപേക്ഷകളോടൊപ്പം വിവിധ സാക്ഷ്യപത്രങ്ങളും നല്‍കേണ്ടതില്ല. വീടുവെക്കാന്‍ ഭൂമി വാങ്ങല്‍, ഭവന വായ്പ, വീട് മോടി കൂട്ടല്‍ എന്നിവക്ക് പണം പിന്‍വലിച്ചാല്‍ ശേഷം ‘യൂട്ടിലൈസേഷന്‍’ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.