ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിെൻറ (ഇ.പി.എഫ്) പരിധിയിൽവരുന്ന തൊഴിലാളികൾക്ക് കനത്തതിരിച്ചടിയായി തൊഴിലുടമകളുടെ വിഹിതം കുറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. തൊഴിലുടമകളുടെ ഇ.പി.എഫ് വിഹിതം നിലവിലെ 12 ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായി കുറക്കാൻ കേന്ദ്ര തൊഴിൽമന്ത്രാലയമാണ് ശിപാർശ ചെയ്തത്. ശനിയാഴ്ച പുെണയിൽ ചേരുന്ന ഇ.പി.എഫിെൻറ സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസിെൻറ (സി.ബി.ടി) അജണ്ടയിൽ തൊഴിൽ മന്ത്രാലയം ഇത് ഉൾപ്പെടുത്തി.കോർപറേറ്റ് സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും വൻ സാമ്പത്തികലാഭം ഉണ്ടാക്കുന്ന നീക്കത്തിനെതിരെ സി.െഎ.ടി.യുവും ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസും രംഗത്തുവന്നു. നേരേത്ത തൊഴിലുടമവിഹിതം പത്ത് ശതമാനമായിരുന്നു. എന്നാൽ, 1997ൽ കേന്ദ്രസർക്കാർ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് 20 പേരിൽ കൂടുതൽ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾ 12 ശതമാനം വഹിതം അടക്കണമെന്ന് നിശ്ചയിച്ചത്.
എന്നാൽ, അഞ്ചുമേഖലകളിൽ തൊഴിലുടമാ വിഹിതം പത്ത്ശതമാനമായി നിലനിർത്തി. തൊഴിലാളിയുടെ ശമ്പളത്തിെൻറ 12 ശതമാനവും തത്തുല്യമായ വിഹിതം തൊഴിലുടമയും പി.എഫിലേക്ക് അടക്കുന്നതാണ് നിലവിലെ സ്ഥിതി. തൊഴിലുടമയുടെ വിഹിതത്തിൽ 3.67 ശതമാനം പി.എഫിലേക്കും ബാക്കി 8.33 ശതമാനം ജീവനക്കാരുടെ പെൻഷൻപദ്ധതിയിലേക്കും പോകും. തൊഴിലുടമവിഹിതം പത്ത് ശതമാനമായി കുറക്കുന്നതോടെ പ്രോവിഡൻറ് ഫണ്ടിലും പെൻഷൻപദ്ധതിയിലേക്കും അടക്കുന്ന തുകയിൽ ആനുപാതികമായി കുറവുണ്ടാകും. അതേസമയം, തൊഴിൽവകുപ്പിേൻറത് ശിപാർശ മാത്രമാണെന്ന് ഇ.പി.എഫ് കമീഷണർ വി.പി. ജോയി ‘മാധ്യമ’ത്തോട് പറഞ്ഞു. ട്രസ്റ്റിയോഗത്തിൽ തൊഴിലുടമകളുടെയും തൊഴിലാളിസംഘടനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാറിന് പരിശോധന നടത്തി 1952 ലെ ഇ.പി.എഫ് നിയമ പ്രകാരം യോഗ്യതയുള്ള എല്ലാ സ്ഥാപനങ്ങളിലും ഗസറ്റ് വിജ്ഞാപനത്തിലൂടെ 12 ശതമാനമായി പി.എഫ് വിഹിതം നിശ്ചയിക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആവശ്യമെങ്കിൽ അത് പത്ത് ശതമാനമായി കുറക്കാമെന്നും ട്രസ്റ്റി യോഗത്തിെൻറ അജണ്ട സംബന്ധിച്ച കുറിപ്പിൽ വിശദീകരിക്കുന്നു. കേന്ദ്രനീക്കം സർക്കാറിെൻറ കോർപറേറ്റ് അനുകൂല നയങ്ങളെയാണ് വെളിവാക്കുന്നതെന്ന് സി.െഎ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ പ്രസ്താവിച്ചു. ഇൗ ശിപാർശ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രസ്റ്റി യോഗത്തിൽ തൊഴിൽമന്ത്രാലയത്തിെൻറ ശിപാർശെക്കതിരെ ശക്തമായി നിലപാട് സ്വീകരിക്കുമെന്ന് ബി.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് സി.കെ. സജി നാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.