മുംബൈ: ഇന്ത്യയിെല മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ ഫെബ്രുവരിയിൽ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ. അതിർത്തിയ ിലെ ഇന്ത്യ-പാക് പ്രശ്നങ്ങളും ആഗോളതലത്തിലുള്ള സാമ്പത്തിക അസ്ഥിരതയും മ്യൂച്ചൽഫണ്ടുകളെയും ബാധിക്കുകയായിരു ന്നു.
െഫബ്രുവരിയിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക് നിക്ഷേപമായെത്തിയത് കേവലം 5,122 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ജനുവരിയിൽ 24 മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് മ്യൂച്ചൽ ഫണ്ടുകളിൽ ഉണ്ടായത്. 6,158 കോടിയായിരുന്നു ജനുവരിയിലെ നിക്ഷേപം. ഇതിന് ശേഷം ഫ്രെബുവരിയിലും മ്യൂച്ചൽഫണ്ട് നിക്ഷേപത്തിൽ കുറവ് രേഖപ്പെടുത്തുകയാണ്.
ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്കീമിലെ നിക്ഷേപങ്ങളിലും കുറവ് രേഖപ്പെടുത്തി. കേവലം 1,174 കോടി രൂപയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമിലെത്തിയത്. ഏകദേശം 26 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻകം ഫണ്ടുകളിൽ നിന്ന് 4,214 കോടി രൂപ നിക്ഷേപകർ പിൻവലിച്ചിട്ടുണ്ട്.
ഒാഹരി അധിഷ്ഠിത ഫണ്ടുകളിൽ നിന്ന് ഉൾപ്പടെ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് മ്യൂച്ചൽ ഫണ്ട് വിപണിക്ക് തിരിച്ചടിയാവുകയാണ്. അതേസമയം, എസ്.െഎ.പി നിക്ഷേപങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.