മുംബൈ: റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ സ്വീഡിഷ് കമ്പനി യായ എറിക്സൺ വീണ്ടും കോടതി അലക്ഷ്യ ഹരജി നൽകി. തങ്ങൾക്ക് ലഭിക്കാനുള്ള 550 കോടി നൽകാ തെ അനിലിനെ രാജ്യം വിടാൻ അനുവദിക്കരുതെന്നും അതുവരെ ജയിലിൽ പാർപ്പിക്കണമെന്നുമാണ് ആവശ്യം. കേസിൽ അനിൽ അംബാനിയാണ് റിലയൻസിനുവേണ്ടി 550 കോടി രൂപയുടെ ജാമ്യം നൽകിയത്.
എറിക്സൺ ഉൾപ്പെടെ കമ്പനികൾക്കുള്ള കുടിശ്ശിക കൊടുക്കാൻ സഹായകമാകുമായിരുന്ന സ്പെക്ട്രം ലേലം വൈകുന്നത് ചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയത്തിനെതിരെ റിലയൻസും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടു കേസുകളും മുംബൈ ഹൈേകാടതി തിങ്കളാഴ്ച പരിഗണിക്കും.
റിലയൻസിെൻറ ദേശീയ നെറ്റ്വർക്കിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് എറിക്സണുമായുള്ള കേസ്. ഏഴു വർഷത്തെ കരാർ ലഭിച്ച തങ്ങൾക്ക് അതുപ്രകാരമുള്ള പണം നൽകിയില്ലെന്ന് അവർ വാദിക്കുന്നു. കുടിശ്ശിക തീർക്കാൻ രണ്ടു തവണ റിലയൻസിന് കോടതി സമയം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.